VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചങ്ങലമരത്തിന് ചാരെ ഇന്ന് കരിന്തണ്ടന് ശില്പമുയരും

VSK Desk by VSK Desk
13 March, 2022
in കേരളം
Share
Tweet
SendTelegram

കൊച്ചി: വയനാടന്‍ ചുരം തീര്‍ത്ത കരിന്തണ്ടന്‍ ചരിത്രത്തിന്‍റെ മറവിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുന്നു. പണിയകുലത്തിന്‍റെ വീരപുരുഷന്‍റെ പൂര്‍ണകായപ്രതിമ വയനാട്ടിലെ ലക്കിടിയില്‍ കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ ഇന്ന് ഉയരും. ശില്പി രമേശ് ലക്ഷ്മണനായിരുന്നു പ്രതിമ തീര്‍ക്കാന്‍ നിയോഗം. എളമക്കര ഭാസ്‌കരീയത്തില്‍ ഫെബ്രുവരി രണ്ടിന് ആരംഭിച്ചതാണ് പത്ത് അടി ഉയരമുള്ള ശില്പ നിര്‍മ്മാണം.  വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ നിര്‍ദേശപ്രകാരമാണ് ശില്പ നിര്‍മ്മാണം.

കരിന്തണ്ടന്‍റെ കഥ മുഖ്യധാരയിലെത്തിച്ചത് ആര്‍എസ്എസ് ആണെന്നും തന്‍റെ പ്രയത്‌നം സംഘത്തിന് വേണ്ടിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും രമേശ് ലക്ഷ്മണന്‍ പറയുന്നു. കല്പറ്റയിലേക്കുള്ള വഴിയില്‍ റോഡിന്‍റെ ഇടതുവശത്താണ് ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി ജീവനെടുത്ത കരിന്തണ്ടന്‍റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ചങ്ങലമരം. ഇതിന് സമീപമാണ് ശില്പമുയരുന്നത്. താമരശ്ശേരി സ്വദേശി ആര്‍ട്ടിസ്റ്റ് അയ്യപ്പന്‍ തയ്യാറാക്കിയ ചിത്രമാണ് ആധാരം.  രേഖാചിത്രത്തിലെ തലമുടിയില്‍ നിന്നും വ്യത്യസ്തമാണ് ശില്പത്തിലേത്. കടുക്കനും മാലയും പട്ടും വളയും അരയില്‍ കെട്ടും വലംകൈയില്‍ വാക്കത്തിയും ഇടം കൈയില്‍ വടിയുമായി നില്‍ക്കുന്ന കരിന്തണ്ടന്‍റെ രൂപമാണ് പ്രതിമയില്‍ ആവിഷ്‌കരിച്ചത്. ഇത്ര ഉയരത്തില്‍ രമേശ് നിര്‍മ്മിച്ച ആദ്യ ശില്പമാണിത്. വിഗ്രഹ നിര്‍മാണത്തിന്‍റെ അളവ് അടിസ്ഥാനപ്പെടുത്തി സപ്തതാലത്തിലാണ് ശില്പം ചെയ്തതെന്ന് രമേശ് പറയുന്നു.  

കൊച്ചി നേവല്‍ ബേസലെ മറൈന്‍ മ്യൂസിയത്തിന് വേണ്ടി വരുണ ദേവന്‍റെ റിലീഫ് ഉള്‍പ്പടെ നാലോളം ശില്‍പങ്ങള്‍,  പാലക്കാട് വ്യാസ വിദ്യാപീഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന വ്യാസശില്പം തുടങ്ങി  നിരവധി സൃഷ്ടികള്‍ രമേശിന്റേതായുണ്ട്. സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ കാശിമഠത്തില്‍ സാളഗ്രാമങ്ങള്‍ സൂക്ഷിച്ചിരുന്ന, ഏഴ് തലയുള്ള സര്‍പ്പം ചുറ്റിയിരിക്കുന്ന ആകൃതിയിലുള്ള വെള്ളിപ്പെട്ടി മഠത്തിന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതും ആലപ്പുഴ തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ലക്ഷ്മീനരസിംഹ വിഗ്രഹത്തില്‍ ലക്ഷ്മീദേവിയുടെ ഗോളക സ്വര്‍ണത്തില്‍ ചെയ്തതും രമേശാണ്.

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഭാരതീയ വിചാരകേന്ദ്രത്തിന് വേണ്ടി ലോഗോ തയ്യാറാക്കിയത്. ബാലസംസ്‌കാര കേന്ദ്രത്തിന്റേയും അമൃതഭാരതിയുടേയും ലോഗോ രമേശിന്‍റെ ഭാവനയില്‍ വിരിഞ്ഞതാണ്. വിചാരകേന്ദ്രത്തിന് വേണ്ടി പി. പരമേശ്വരന്റെയും രാഷ്ട്രധര്‍മ്മ പരിഷത്തിന് വേണ്ടി ശിവാജിയുടെയും ശില്പങ്ങള്‍ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശ് ലക്ഷ്മണന്‍. തൃപ്പൂണിത്തുറയിലാണ് താമസം. ഭാര്യ ജ്യോതി രമേശ്. മകന്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷ്മണന്‍.

Share1
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies