ചെന്നൈ: ഇളയരാജയ്ക്ക് പിന്നാലെ സംവിധായകനും നടനുമായ കെ. ഭാഗ്യരാജും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്ത്. നരേന്ദ്രമോദിയെപ്പോലുള്ളവരെയാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ കാതും കണ്ണുമുറയ്ക്കും മുമ്പ് പിറന്നവരാണെന്നും ഭാഗ്യരാജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പേര് ജനങ്ങളുടെ മനസ്സില്‍ എഴുതിച്ചര്‍ക്കപ്പെട്ടതാണ്. തമിഴകത്തിന്റെ യഥാര്‍ത്ഥ നേതാവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആണെന്ന് പറയാനും ഭാഗ്യരാജ് മടിച്ചില്ല.
പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുന്ന ‘ന്യൂ ഇന്ത്യ 2022’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയില്‍ നിന്ന് അദ്ദേഹം പുസ്തകം ഏറ്റുവാങ്ങി.
പോലീസ് ഓഫീസറെന്ന നിലയില്‍ അണ്ണാമലൈ കര്‍ണാടകയിലും മറ്റും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓരോ തമിഴനും അഭിമാനകരമാണ്. ഏറ്റവും യോഗ്യനായ ആളെയാണ് ബിജെപി തമിഴ്‌നാടിനെ നയിക്കാന്‍ നിയോഗിച്ചത്. നേതാവാക്കിയത്. പ്രധാനമന്ത്രിയുടെ പദ്ധതികളെ കുറിച്ചുള്ള ഈ പുസ്തകം സ്വീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.
പ്രധാനമന്ത്രി ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നു എന്നാണ് പലരുടെയും വിമര്‍ശനം. വിശ്രമമില്ലാതെ യാത്ര ചെയ്യാനുള്ള ശാരീരികക്ഷമത അദ്ദേഹത്തിനുണ്ട്. ഇത്രയും ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കാശ്മീര്‍, ശ്രീലങ്കന്‍, ഉക്രൈന്‍ പ്രശ്‌നങ്ങളിലെല്ലാം അത് രാജ്യം കണ്ടതാണ്. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതൊന്നും കൂസാതെ പ്രധാനമന്ത്രി മുന്നോട്ടുപോയി.
നാലാം മാസം മുതലാണ് ഒരു കുഞ്ഞിന് അവയവങ്ങള്‍ ഉറയ്ക്കുക. അപ്പോഴാണ് അവന്‍ വായ തുറക്കുന്നത്. അഞ്ചാംമാസത്തിലാണ് കാതുറയ്ക്കുന്നത്. കാലമെത്തുംമുമ്പ് പിറന്നവര്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അപ്രസക്തമാണ്. ഇതുപോലുള്ള ആളുകള്‍ നല്ല കാര്യങ്ങള്‍ സംസാരിക്കില്ല, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കില്ല. അത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭാഗ്യരാജ് പറഞ്ഞു.
നടന്‍ ശിവാജി ഗണേശന്റെ മകനും ചലച്ചിത്രനിര്‍മ്മാതാവുമായ രാംകുമാറും ചടങ്ങിനെത്തിയിരുന്നു.
Discussion about this post