കൊച്ചി: ‘അദ്വൈതം’ എന്ന മഹാ ആശയം ലോകത്തിന് സംഭാവന ചെയ്ത ഭാരതത്തിലാണ് ആദ്യമായി ഏകത്വമെന്ന ആശയവും ഉരുത്തിരിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും മുന്നോട്ടുവച്ച ഏകത്വമെന്ന അദ്വൈത സിദ്ധാന്തം തന്നെയാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പില്‍ക്കാലത്ത് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത മതേതരത്വമെന്ന കാഴ്ച്ചപ്പാടോ ഭാഷയോ മതമോ വംശമോ നിറമോ ഒന്നുമല്ല, ഭാരതീയ ദേശീയ മൂല്യങ്ങളാണ് നമ്മെ ഒന്നാക്കി നിര്‍ത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടന എന്നത് രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ്. 1950ലാണ് ഭരണഘടന നിലവില്‍ വന്നതെങ്കിലും ഭരണഘടനയിലെ ആശയങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ അധ്യക്ഷനായി. സ്വാതന്ത്യ സമരസേനാനി എസ്. നരസിംഹ നായിക്കിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദരിച്ചു. ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് ആശംസകള്‍ നേര്‍ന്നു.
രാവിലെ നിയമവ്യവസ്ഥയുടെ ഇന്ത്യന്‍ വത്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഹൈക്കോടതി ജസ്റ്റിസ് എന്‍. നഗരേഷ് മുതിര്‍ന്ന അഭിഭാഷന്‍ ഗോവിന്ദ് കെ. ഭരതന്‍, അഡ്വ. സി.കെ. സജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ഭരണഘടന പ്രചോദനവും അഭിലാഷവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ അഡ്വ. കെ. രാം കുമാര്‍ മോഡറേറ്ററായി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ എസ്. മനു, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി, അഡീഷണന്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. എം.ബി. നര്‍ഗുണ്ട്, ഒ.എം. ശാലീന എന്നിവര്‍ സംസാരിച്ചു.
Discussion about this post