ലഡാക്ക്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ 17,000 അടി ഉയരത്തില്‍, കൊടുംതണുപ്പില്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഐടിബിപി ജവാന്‍മാര്‍ യോഗാഭ്യാസം നടത്തി. ലഡാക്ക്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ആസാം എന്നിവിടങ്ങളിലെ ഇന്ത്യ-ചൈന അതിര്‍ത്തികളിലാണ് ഐടിബിപി ജവാന്‍മാര്‍ യോഗ അവതരിപ്പിച്ചത്.
എട്ട് വര്‍ഷങ്ങളായി ഓക്‌സിജന്‍ അവളവ് കുറവുളള ഹിമാലയന്‍ പര്‍വതനിരകളിലാണ് ഇന്തോ ടിബറ്റന്‍ ബോഡര്‍ പോലീസ് യോഗാദിനം ആചരിക്കുന്നത്.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി.വടക്ക് ലഡാക്ക് മുതല്‍ കിഴക്ക് സിക്കിം വരെ ഐടിബിപി ജവാന്‍മാര്‍ യോഗ അവതരിപ്പിച്ചത്.ലഡാക്കില്‍ 17,000 അടി ഉയരത്തിലും, ഹിമാചല്‍പ്രദേശില്‍ 16500 അടി ഉയരത്തിലും, ഉത്തരാഖണ്ഡില്‍ 16000 അടി ഉയരത്തിലുമാണ് ഐടിബിപി ഉദ്യോഗസ്ഥര്‍ യോഗാഭ്യാസം സംഘടിപ്പിച്ചത്.2015 മുതലാണ് ജൂണ്‍ 21ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗാ ദിനമായി ആഘോഷിക്കുന്നത്.
Discussion about this post