VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ശതാഭിഷിക്തനാകുന്ന മാധവേട്ടന്‍

✍️പി. സുധാകരന്‍

VSK Desk by VSK Desk
5 February, 2023
in ലേഖനങ്ങള്‍
Share
Tweet
SendTelegram

തൃശ്ശിവപേരൂര്‍ മഹാനഗര്‍ സംഘ ജില്ലയില്‍ അവണിശ്ശേരി നഗര്‍ സംഘചാലകായ മാധവേട്ടന്‍ മകരമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് ശതാഭിഷിക്തനാവുന്നു. 1939 ഫെബ്രു. 1 ന് പള്ളത്തേരി മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി ജനിച്ച പി. മാധവന്‍ നമ്പൂതിരി സ്വയംസേവകര്‍ക്ക് മാധവേട്ടനാണ്. 1964 ല്‍ 25 ാം വയസില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ ശാഖയിലെ സ്വയംസേവകനായി സംഘപ്രവര്‍ത്തനം ആരംഭിച്ച മാധവന്‍ ആറു പതിറ്റാണ്ടായി സംഘസപര്യ തുടരുന്നു.

താന്‍ സ്വയംസേവകനായ വഞ്ചിയൂര്‍ ശാഖ പരമേശ്വര്‍ജി ആരംഭിച്ച ശാഖയാണ് എന്ന് പറയുമ്പോള്‍ മാധവേട്ടന്‍റെ കണ്ണുകളിലുണ്ടാകുന്ന തിളക്കം പരമേശ്വര്‍ജിയടക്കമുള്ള കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വിളിച്ചുപറയുന്നതാണ്. സംഘം ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മാധവേട്ടന് തന്‍റെ ഔദ്യോഗിക കുടുംബജീവിതങ്ങള്‍ തടസമായില്ല. 1970 (പറളി), 1971 (വിവേകോദയം), 1979 (നാഗ്പൂര്‍) എന്നിവിടങ്ങളിലായി മാധവന്‍ പ്രഥമ, ദ്വിതീയ, തൃതീയ സംഘശിക്ഷാ വര്‍ഗുകള്‍ പൂര്‍ത്തീകരിച്ചു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലെ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ എന്ന ചുമതലയില്‍ നിന്ന് 1994 ല്‍ വിരമിച്ച ശേഷം പൂര്‍ണ സമയവും സമാജത്തിനു വേണ്ടി മാറ്റിവെച്ച അദ്ദേഹം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഓഡിറ്റര്‍, തന്ത്രവിദ്യാപീഠം ഭരണസമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. പി. പരമേശ്വര്‍ജി, പി. മാധവ്ജി, എ.വി. ഭാസ്‌കര്‍ജി തുടങ്ങിയ മുതിര്‍ന്ന പ്രചാരകന്മാരുമായുളള അടുപ്പവും സംഘജീവിതവും അദ്ദേഹത്തിന്‍റെ കുടുംബത്തേയും മാതൃകാ സംഘകുടുംബമാക്കി മാറ്റി.

പി. മാധവന്‍ നമ്പൂതിരിയും ഭാര്യ പാര്‍വ്വതി അന്തര്‍ജനവും

32 ാം വയസില്‍ നെടിയപറമ്പ് പാര്‍വ്വതി അന്തര്‍ജനത്തോടൊപ്പം ആരംഭിച്ച ദാമ്പത്യജീവിതം (സംഘത്തിന്‍റെ പ്രാന്തീയ സേവാപ്രമുഖും ഗുരുവായൂര്‍ ജില്ലാ സംഘചാലകുമായിരുന്ന എന്‍.ഡി. ആര്യന്‍റെ ജ്യേഷ്ഠ സഹോദരിയാണ് പാര്‍വ്വതി അന്തര്‍ജനം) അദ്ദേഹത്തിന്‍റെ സംഘജീവിതത്തെ സുദൃഢമാക്കി.

മക്കളായ ശ്രീദേവിയും ആരതിയും അച്ഛന്‍റെ ആദര്‍ശം നെഞ്ചേറ്റാന്‍ പ്രേരണയായത് ആ ഗൃഹാന്തരീക്ഷമാകാം. ശ്രീദേവി എന്‍ടിയു വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ, ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജോ. സെക്രട്ടറി, അഖില കേരള അക്ഷരശ്ലോക പരിഷത്ത് ജോ. സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു. മരുമക്കളായ വേണാട് ഹരിയും പാലയൂര്‍ ശങ്കരനാരായണനും സമാനപാതയില്‍ തന്നെ.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി സംഘചാലകായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഇന്നും തന്‍റെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് സംഘടനാ കാര്യങ്ങള്‍ക്കും സേവനപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെക്കുന്നു.

ശതാഭിഷേക നിറവിലും ഭാരതാംബയുടെ കാല്‍ക്കല്‍ സര്‍വ്വവും സമര്‍പ്പിക്കാന്‍ വെമ്പുന്ന പി. മാധവന്‍ നമ്പൂതിരി സ്വയംസേവകര്‍ക്ക് എന്നും പ്രേരണയാണ്.

Share19
Tweet
SendShareShare

Latest from this Category

ഓഗസ്റ്റ് 29: ദേശീയ കായിക ദിനം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍…

ജെൻ-സി കാലത്തെ സംഘം

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Load More

പുതിയ വാര്‍ത്തകള്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies