VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കേരള സ്റ്റോറി ഒരു പുതിയ കഥയല്ല; മാധ്യമ പ്രവർത്തക ബിന്ദു തെക്കേത്തൊടി എഴുതുന്നു

Bindu Thekkethodi by Bindu Thekkethodi
9 May, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

രണ്ടു മാസം മുൻപാണ് അദ്ദേഹം വീണ്ടും വിളിച്ചത്, “ഞാൻ ആക്സിഡൻറായിട്ട് കിടപ്പാണ്, പത്തു വർഷത്തിന് ശേഷം മോള് എന്നെ കാണാൻ കാണാൻ വന്നിരുന്നു, പരസ്പരം ഒന്നും മിണ്ടിയില്ല, ഒന്നും മിണ്ടാൻ തോന്നിയില്ല, അവളിവിടെ എത്തുമ്പോൾ അനിയത്തിയും അവളുടെ അമ്മയും ഇവിടെ നിന്ന് ഇറങ്ങിപ്പോയി, അവളെ അങ്ങനെ കാണാൻ അവർക്ക് ശക്തിയില്ല, കണ്ണു മാത്രം പുറത്ത് കാണിച്ച് ആ വസ്ത്രത്തിനുള്ളിൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവുമെന്നോർത്ത് എൻറെ മനസ്സ് ഒരുപാട് വേദനിച്ചു, അതിൽ നിന്ന് ഇനി അവൾക്ക് മോചനമില്ല. അപകടം പറ്റിയതിൻറെ വേദന എന്നെ ഇത്ര അലട്ടിയിരുന്നില്ല, എൻറെ മകൾ അവൾക്കിനി മോചനമില്ല “. വീണ്ടും ആ തേങ്ങൽ.

കേരളാ സ്റ്റോറി അദ്ദേഹം കണ്ടിട്ടുണ്ടാവും എന്ന് എനിക്കുറപ്പാണ്.സിനിമ കണ്ടോ എന്ന് വിളിച്ചു ചോദിക്കാൻ ധൈര്യം വന്നില്ല. ഒരു പക്ഷെ തീയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തുന്നതുവരെ കരഞ്ഞിട്ടുമുണ്ടാകും. ശാലിനി ഉണ്ണികൃഷ്ണൻറെ തനി പകർപ്പായിരുന്നു ആ മോളും, അതെ ചിരി, അതേ സൌന്ദര്യം, ചിലപ്പോഴൊക്കെ അത് അവളാണോ എന്ന് എനിക്ക് തോന്നിപോയി. അദ്ദേഹത്തിൻറെ മകളുടെ അതേ രൂപസാദൃശ്യമായിരുന്നു ശാലിനി ഉണ്ണികൃഷ്ണനും, പേരിലും സമാനത, പരിചയപ്പെട്ടതുമുതൽ എനിക്കും അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു,

സ്നേഹം തോന്നി വാങ്ങിക്കൊടുത്ത വയലറ്റ് ചുരിദാറിൽ അവളങ്ങനെ പൊട്ടും ചന്ദന കുറിയും തൊട്ട് സുന്ദരിയായി നിൽക്കുന്നത് ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല, നാട്ടിൽ ചെറിയ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം ചെറുപ്പക്കാരൻറെ കൂടെയാണ് അന്നവൾ പോയത്. ബിഎച്ച്എംസിന് തമിഴ്നാട്ടിൽ പഠിക്കുമ്പോഴാണ് അവൾക്ക് ആ ദുർബുദ്ധി തോന്നിയത്. പ്രണയമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ ആ പ്രണയത്തിനായി ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്.

ആദ്യം കീഴ് ക്കോടതിയും പിന്നീട് ഹൈക്കോടതിയും ഏകദേശം ആറുമാസത്തോളം കേസ് വലിച്ചു നീട്ടി. കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയിരുന്നില്ല എന്ന് വാസ്തവം. നിയമത്തിൻറെ ആനുകൂല്യം കൊണ്ട് മാത്രം അവൾ അവനോടൊപ്പം പോയി.

ഈ കടുംബത്തിൻറെ മുഴുവൻ പശ്ചാത്തലമോ പേരോ ഇവിടെ പരാമർശിക്കാനാവില്ല, അവളുടെ അനിയത്തി ഇന്ന് ഉന്നത ബിരുദത്തിന് പഠിക്കുകയാണ്. ചേച്ചിയ്ക്ക് ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തം അവൾ കൂട്ടുകാരികളോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല, ആ അനിയത്തിയെ ഓർത്ത് എനിക്ക് പൂർണ്ണവിവരം ഇവിടെ പറയാൻ പരിമിതിയുണ്ട്.

എന്തുകൊണ്ടോ പത്തു വർഷം പിന്നിട്ടിട്ടും മനസ്സിൽ ഒരു വിങലായിരുന്നു അവൾ. കേരളാ സ്റ്റോറി തിയേറ്ററിലിരുന്ന് കാണുമ്പോൾ അടുത്തിരിക്കുന്ന കോളേജേ് സ്റ്റുഡൻസിൽ ആരൊക്കെയോ സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നുണ്ട് .

എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. !

ഗദ്ദാമ സിനിമകണ്ടിറങ്ങിയപ്പോൾ എനിക്കിത് പുനർജൻമാണ്, ഈ ജീവിതം തിരികെ തന്നതിന് നന്ദി എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ മറ്റൊരു പെൺകുട്ടി,

മതംമാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി അവിടുത്തെ നഴ്സിൻറെ സഹായത്തോടെ പോലീസിനെ അറിയിച്ച് രക്ഷപ്പെട്ട് പോകാൻ വേറൊരു വീടില്ലാതെ കുറേകാലം ഒരുമിച്ച് താമസിച്ച മറ്റൊരു അനിയത്തി. അങ്ങനെ നൂറകണക്കിന് പേരുടെ അനുഭവങ്ങളിൽ കേരളാ സ്റ്റോറി എനിക്ക് പുതിയ കഥയായിരുന്നില്ല.

Tags: #lovejihadTheKeralaStory
Share19TweetSendShareShare

Latest from this Category

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

ഭാരതാംബയുടെ അഗ്‌നിപുത്രി

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: വി. ശാന്തകുമാരി

സാമൂഹ്യമാധ്യമങ്ങളെ ജനങ്ങള്‍ക്ക് മടുത്തു: ആദിത്യവര്‍മ

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

ജൂണ്‍ 5ന് രാം ദര്‍ബാറില്‍ പ്രാണപ്രതിഷ്ഠ; അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

മിസോറം രാജ്യത്തെ ആദ്യ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനം

ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സ്വാഭിമാനയാത്ര

മഹിളാ സമന്വയ വേദി സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies