VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ആ മനുഷ്യൻ നീ തന്നെ..

ജി ജി. വിഷ്ണു എഴുതിയ കുറിപ്പ്

വിഷ്ണു ജി.ജി by വിഷ്ണു ജി.ജി
16 May, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

“ദി മൗണ്ടൻ മാൻ” ദശരഥ് മാഞ്ചി. ബീഹാറിലെ ഒരു കുഗ്രാമത്തിൽ ജനിച്ച ദശരഥ് മാഞ്ചി മൗണ്ടൻ മാൻ ആയത് 55 കിലോമീറ്റർ ചുറ്റിവളഞ്ഞ് തന്റെ ഗ്രാമവാസികൾ തൊട്ടടുത്ത നഗരത്തിലേക്ക് പോകാൻ പെടുന്ന കഷ്ടപ്പാടുകൾ കണ്ടറിഞ്ഞാണ്. ഉന്നത വിദ്യാഭ്യാസമോ പേരുകേട്ട പാരമ്പര്യമോ ഒന്നും കൈത്താങ്ങാകാത്ത ആ മനുഷ്യന് ആശുപത്രിയിലേക്ക് എത്തിക്കാനാകാതെ പിടഞ്ഞുമരിക്കുന്ന മനുഷ്യരെയും ഉന്നത വിദ്യാഭ്യാസത്തിനായി പെടാപ്പാടുപെടുന്ന കുഞ്ഞുങ്ങളെയും സഹായിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും ആരാണൊരു കൈത്താങ്ങാകുകയെന്നും അറിയാതെ വന്നപ്പോൾ ; തനിക്ക് മുന്നിൽ 360 അടി നീളത്തിൽ 30 അടി ഉയരത്തിൽ നിൽക്കുന്ന ഗാലൂർ ഘട്ടി മരനിരകളെ പിളർക്കുകയെന്നതല്ലാതെ മറ്റൊരു വഴിയും തോന്നിയില്ല. നീണ്ട 22 വർഷം ചുറ്റികയും ഉളിയുമപയോഗിച്ച് ആ മലനിരകളെ പിളർന്ന് വഴിയുണ്ടാക്കിയ നിശ്ചയദാർഢ്യത്തിന് ആ വനപുത്രന് കരുത്തേകിയത് ഒന്നു മാത്രമായിരുന്നു. സഹ ജീവികളോടുള്ള തന്റെ കരുതൽ…

ജീവിതത്തിലെ 22 വർഷം ഒരു നാടിനായി മാറ്റി വച്ച ഒരു അപരിഷ്കൃത കർഷകന്റെ തലമുറയിൽ പെട്ട ഒരുവനാണ് ഇക്കഴിഞ്ഞ ദിവസം നമ്പർ വൺ കേരളത്തിൽ, പരിഷ്കൃത ജനക്കൂട്ടത്തിനിടയിൽ, നൂറ് ശതമാനം സാക്ഷരരുടെ നീണ്ട രണ്ട് മണിക്കൂർ മർദ്ദനത്തിനിരയായി മലപ്പുറത്ത് കൊല്ലപ്പെട്ടത്. ഒരു നേരത്തെ വിശപ്പകറ്റാൻ പണി തേടി വന്ന അവനേയും കാത്ത്, ബീഹാറിലെ ഒരു കുടിലിൽ ഇപ്പഴും അവന്റെ അമ്മയിരിപ്പുണ്ട്. അവനിവിടെ കോഴിക്കോട് ഏതോ പൊതുശ്മശാനത്തിൽ അനാഥപ്രേതമായി എരിഞ്ഞടങ്ങിയതറിയാതെ…

ബീഹാറിലെ ഗോത്രവർഗ സമൂഹത്തിൽ പെട്ട , മരത്തേയും മൃഗങ്ങളേയും പുഴയേയും മലയേയും ആരാധിക്കുന്ന ; കേവലം ഒന്നര ലക്ഷത്തിൽ താഴേ മാത്രം അംഗ സംഖ്യയുള്ള ഒരു സമൂഹത്തിൽ ജനിച്ചു പോയ അവന് വേണ്ടി ആരും സംസാരിക്കുകയില്ല. ട്രെയിനിൽ വച്ച്‌ സംഘർഷത്തിൽ കൊല്ലപ്പെട്ട ജുനൈദിന് പത്ത് ലക്ഷവുമായി പറന്ന അതേ ഭരണകൂടമാണ് ആൾക്കൂട്ടം തല്ലിച്ചതച്ച് കൊന്ന അവനെ അവസാനമായി പെറ്റമ്മയെ കാണിക്കാതെ രഹസ്യമായി കത്തിച്ചു കളഞ്ഞത്.

ആദർശവും ആശയവുമൊക്കെ വോട്ടുബാങ്കിനും പണക്കൊഴുപ്പിനും സംഘടിത ശക്തിക്കും മുന്നിൽ നിശബ്ദമാകുമ്പോൾ… അട്ടപ്പാടിയിലെ മധുവും മലമ്പുഴയിൽ തൂങ്ങിയാടപ്പെട്ട പൈതങ്ങളും രാജേഷ് മാഞ്ചിയും ഒക്കെ ഇനിയും സൃഷ്ടിക്കപ്പെടും..
ദളിതന് വേണ്ടി എന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളുന്ന ആക്ടിവിസ്റ്റുകളും, സംഘടനകളും അവർക്കു വേണ്ടി നാവുതുറക്കയില്ല. ഉത്തരേന്ത്യ നോക്കി പായുന്ന ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയും കൺമുന്നിൽ തല്ലിക്കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ജാതിപറഞ്ഞ് കണ്ണീരൊഴുക്കില്ല.. ഒരു മുഖ്യധാരാ മാധ്യമത്തിന്റെയും പ്രൈം ടൈം അന്തി ചർച്ചയിക്കിത് വിഷയമാകില്ല.. ഒരു ഹാഷ് ടാഗ് ക്യാമ്പയിനും ഒരു വാട്ട്സ് ആപ്പ് ഹർത്താലിനും ഇതൊന്നും ഇടയാക്കില്ല… അതിനാൽ നമുക്കിന്നും ഗീർവാണങ്ങളിൽ അഭിരമിച്ച് , അടുക്കള പരദൂഷണങ്ങൾ വിളമ്പി , നമ്പർ വൺ കേരളമെന്ന് പരസ്പരം തോളിൽ തട്ടി പുകഴ്ത്തി … സമ്പൂർണ സാക്ഷരതയെ കുറിച്ച് ചിന്തിച്ച് സുഖമായി അന്തിച്ചർച്ചകൾക്ക് കൈയടിച്ച് ഉറക്കത്തിലേക്കാഴാം…

മതം നോക്കി മനുഷ്യത്വമളക്കുന്നവന്റെ മുഖം നോക്കി തുപ്പണമെന്ന് കവർ പേജാക്കിയിട്ട് , ദളിത് ഉന്നമനത്തിനും , അതിഥി തൊഴിലാളി ക്ഷേമത്തിനും ( സെലക്ടീവാണ് കേട്ടോ ) ഐക്യദാർഢ്യ സൂചകമായ ഒരു പോസ്റ്റുമിട്ട് ഉറങ്ങുമ്പോൾ ; മൃതദേഹത്തിന്റെ പോലും മതം നോക്കി പ്രതികരിക്കുമ്പോൾ …. കഴിഞ്ഞ ഏഴ് ദിനരാത്രങ്ങൾക്കിടയിൽ നമ്മൾ ഞെട്ടൽ രേഖപ്പെടുത്തിയ മൂന്ന് മൃതശരീരങ്ങളുടെ ആത്മാക്കൾ കാറിത്തുപ്പുന്നുണ്ട്…. കൊട്ടാരക്കരയിലും, ബാലരാമപുരത്തും, കൊണ്ടോട്ടിയിലും നിന്ന് …

വരും തലമുറയ്ക്കിവിടെ ജീവിക്കാൻ സാധിക്കുകയാണെങ്കിൽ അവരും നമ്മുടെ കപട ബുദ്ധിജീവിതങ്ങൾക്കും , ആണും പെണ്ണും കെട്ട പ്രതികരണങ്ങൾക്കും മീതെ കാറി തുപ്പും …
ചരിത്രം നമ്മെ നോക്കി സി.ജെ.തോമസ് എഴുതിയപ്പോലെ ഉറക്കെ വിളിച്ച് പറയും..

ആ മനുഷ്യൻ നീ തന്നെ… (അധികാരത്തിനും പണത്തിനും മതത്തിനും മുന്നിൽ മനുഷ്യത്വത്തെ വിറ്റ് തിന്നവൻ)

Share34TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies