VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കർക്കിടകത്തിലെ ആധികളും വ്യാധികളും അകറ്റാൻ ആടിവേടൻ

ഹർഷ കെ വി by ഹർഷ കെ വി
20 July, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

“കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ…. ഡും ഡും ഡും…”

കർക്കിടകമാസം തുടങ്ങിയാൽ മലബാറിന്റെ നെൽപ്പാടങ്ങളിലൂടെ ചെമ്പട്ട് ഉടയാടയും അണിഞ്ഞ് കുരുന്നു വേടൻ ഗ്രാമങ്ങളിലൂടെ നടക്കാൻ ഇറങ്ങും. പുരോഗമനത്തിന്റെ കാറ്റ് ആഞ്ഞു വീശിയതുകൊണ്ട് ചില ഗ്രാമങ്ങളിൽ മാത്രമായി ഇന്നും ദുരിതമകറ്റാൻ എത്തുന്ന ആടി വേടനെ കാണാറുണ്ട്.

വടക്കുമലബാറിന്റെ ഐതിഹ്യത്തിൽ ആഴത്തിൽ വേരൂന്നിയ വിശ്വാസമാണ് ആടിയും വേടനും. ആടി വേടൻ എന്ന് ഒരുമിച്ച് പറയുമെങ്കിലും രണ്ടും രണ്ടു പേരാണ്. ഗ്രാമങ്ങളിലെ ജനങ്ങളെ രോഗപീഡകളിൽ നിന്നും കർക്കിടകത്തിലെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ശിവനും പാർവതിയും വേടന്റെ രൂപത്തിൽ മണ്ണിലിറങ്ങുന്നതായാണ് വിശ്വാസം.

സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായാണ് ഈ തെയ്യകലാരൂപം. വേടൻ എന്ന ശിവവേഷം കെട്ടുന്നത് മലയ സമുദായത്തിലെ കുട്ടികളും ആടി എന്ന പാർവതി വേഷം കെട്ടുന്നത് വണ്ണാൻ സമുദായത്തിലെ കുട്ടികളുമാണ്. വേടൻ വരുമ്പോൾ ചാണകം മെഴുകിയ മുറ്റം തൂത്ത് വൃത്തിയാക്കി മുറ്റത്തെ ധാന്യവും അരിയും പച്ചക്കറിയും തുടങ്ങിയവ തയ്യാറാക്കി വയ്ക്കും. ചെമ്പട്ടും മെയ്യാഭരണങ്ങളും തിരുമുടിയിൽ നാഗ ബിംബവും അണിഞ്ഞ് ചെണ്ടയുടെ താളത്തിനും വേടൻ പാട്ടിന്റെ ഈണത്തിനുമൊത്ത് വേടൻ മുന്നോട്ടും പിന്നോട്ടും കലാശം വെക്കും. പിന്നെ പിച്ചള കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്ക് ദിശയിലേക്ക് ഉഴിഞ്ഞ് മറിക്കുന്നു. വേടൻ വേടൻ പാട്ടിൻറെ താളത്തിനൊത്ത് ആടുമ്പോൾ ദോഷങ്ങളും ദുരിതങ്ങളും മാറി ലക്ഷ്മിദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം.

മഹാഭാരതവുമായി ബന്ധപ്പെട്ടാണ് വേടന്റെ ഐതിഹ്യം നിലനിൽക്കുന്നത്. ശിവപ്രീതി നേടി പാശുപതാസ്ത്രം കരസ്ഥമാക്കാൻ അർജുനൻ തപസ്സിരിക്കുമ്പോൾ ശിവപാർവ്വതി വേടനും വേടത്തിയുമായി വേഷം ധരിച്ച് കാട്ടിൽ എത്തുന്നു. ആ സമയം അസുരനായ മൂകൻ കാട്ടുപന്നിയുടെ രൂപത്തിൽ അർജുനനെ ആക്രമിക്കാൻ എത്തുകയും ഇത് ശ്രദ്ധയിൽപ്പെട്ട അർജുനൻ കാട്ടുപന്നിക്കുനേരെ അമ്പു തൊടുത്തു. എന്നാൽ അതേസമയം തന്നെ ശിവനും കാട്ടുപന്നിയെ അമ്പെയ്തു. അമ്പേറ്റ് മരണമടഞ്ഞ കാട്ടുപന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വേടനും അർജുനനും തമ്മിൽ വഴക്കായി. ആ വഴക്ക് യുദ്ധമായി മാറി. യുദ്ധത്തിനിടെ വേടന്റെ അമ്പേറ്റ് അർജുനൻ ബോധരഹിതനായി. ബോധം തിരിച്ചുവന്നപ്പോൾ വെടനെ തോല്പ്പിക്കുവാനുള്ള ശക്തിനേടുവാനായി അർജുനൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി. എന്നാൽ ശിവലിംഗത്തിൽ അർപ്പിക്കുന്ന പുഷ്പങ്ങളെല്ലാം വേടൻ്റെ കാൽക്കൽ വീണുകൊണ്ടിരുന്നു. ഒടുവിൽ പരമേശ്വരൻ തന്നെ പരീക്ഷിക്കാൻ വേടരൂപത്തിൽ എത്തിയതാണെന്ന് തിരിച്ചറിഞ്ഞ അർജുനൻ ശിവനോട് മാപ്പപേക്ഷിക്കുന്നു. അർജുനനിൽ സംപ്രീതരായ ശിവനും പാർവതിയും പാശുപതാസ്ത്രം അർജുനന് സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി.

വേടനായി വേഷം കെട്ടി വരുമ്പോൾ പുലയ സമുദായത്തിലെ കുട്ടികൾക്ക് ഗ്രാമങ്ങളിൽ നിന്ന് അരിയും പച്ചക്കറിയും ധാന്യങ്ങളും ദക്ഷിണയായി ലഭിച്ചിരുന്നു ഇത് അവരുടെ കുടുംബത്തിലെ പട്ടിണി മാറ്റാൻ അവരെ സഹായിച്ചിരുന്നു. എന്നാൽ ഈ പുരാതന കാലഘട്ടത്തിൽ വേഷം ധരിക്കാൻ കുട്ടികൾ തയ്യാറാവാത്തത് വേടൻ എന്ന ഐതിഹ്യത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്
മറ്റെല്ലാ കലാരൂപങ്ങളും ഐതിഹ്യങ്ങളും പോലെ കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് വേടനും മൺമറഞ്ഞു തുടങ്ങി..

ShareTweetSendShareShare

Latest from this Category

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies