സിദ്ധിനാഥാനന്ദ സ്വാമി
“രണ്ടാമതൊരിക്കൽക്കൂടി വായിക്കണമെന്ന് തോന്നിക്കാത്ത പുസ്തകം വായിക്കാൻ കൊള്ളുകയില്ല” എന്ന് എമേഴ്സൺ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. ഈ മാനദണ്ഡം വെച്ചു
നോക്കിയാൽ, വായിക്കാൻ കൊള്ളാവുന്ന പുസ്തക ങ്ങളെത്രയുണ്ട്? ഉപനിഷത്തുക്കൾ, ഭാരതം, ഭാഗവതം, രാമായണം, ധമ്മപദം, ബൈബിൾ, ഖുർ ആൻ എന്നിങ്ങനെ ഈശ്വരനേയും ഈശ്വരലീലകളേയും വർണ്ണിക്കുന്ന ചുരുക്കം ചില ഗ്രന്ഥങ്ങൾ മാത്രമേ ഈ തോതനുസരിച്ച് പഠനാർഹങ്ങളായിട്ടുള്ളൂ.
ഇതരഗ്രന്ഥങ്ങൾ ഈ ഐശ്വര്യ ഗുണങ്ങൾ എത്രമാത്രം പ്രതിഫലിപ്പിക്കുന്നുവോ അത്രയും ശ്രദ്ധാർഹങ്ങളാണ്. നശ്വരങ്ങളായ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ, ആ വക ആവശ്യങ്ങൾ നിറവേറി കഴിഞ്ഞാൽ നിഷ്പ്രയോജനങ്ങളായി. ശാശ്വതമായ മൂല്യങ്ങളെ പ്രതിപാദിക്കുന്നവ ശാശ്വതവസ്തുവിലെത്തുന്നതുവരെ അനുപേക്ഷണീയങ്ങളാകുന്നു. വിഷയത്തിൽ വിഷം പതുങ്ങിയിരിപ്പുണ്ട്. ഇന്ദ്രിയതർപ്പണം വേഗം മനം മടുപ്പിക്കും. അതീന്ദ്രിയവസ്തു നമ്മെ സദാ ആകർഷിക്കും: കാരണം, അത് നമ്മുടെ സ്വരൂപമാണ്. വിഷയ ജീവിതം തൊട്ടിൽ മുതൽ പട്ടടവരെ കണ്ണുനീരിൽ കുതിർന്ന താണെങ്കിലും, ജീവിതം ജീവനാർഹമായിരിക്കുന്നത്, അതിനിടയിലും ഈ സച്ചിദാനന്ദത്തിന്റെ സ്ഫുരണമുള്ളതുകൊണ്ടാണ്. അതിന്റെ ഓരോ കണിക വിഷയങ്ങളിൽക്കൂടി പ്രതിഫലിക്കുന്നതുകൊണ്ടാണ് അവ ആകർഷകങ്ങ ളാകുന്നതും.
ഈ നിലയ്ക്ക് ആലോചിക്കുമ്പോൾ സാഹിത്യമെന്ന സംജ്ഞയ്ക്ക് അർഹമായ കൃതികൾ ഈശ്വരപരങ്ങളോ, ഈശ്വര പ്രാപ്തിക്ക് സഹായകങ്ങളോ ആയവ മാത്രമാകുന്നു.
ഈ അർത്ഥത്തിൽ വാല്മീകിമാമുനിയുടെ ആദികാവ്യം ഉത്തമസാഹിത്യത്തിന്റെ മുൻപന്തിയിൽ വിളങ്ങുന്നതാ യിക്കാണാം. വാല്മീകിയ്ക്ക് സമശീഷനായി വേറൊരാളു ണ്ടെങ്കിൽ അതു വ്യാസൻ മാത്രം. ഇവരിരുവരുടേയും പേരിനൊപ്പം പറയാവുന്ന വേറൊരു കവി ഇതുവരെ പിറന്നിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.
Discussion about this post