രചനാ നാരായണൻകുട്ടി
കാലമെത്ര കഴിഞ്ഞിട്ടും എന്താണ് കൃഷ്ണനോട് എല്ലാർക്കും ഇത്രയും പ്രിയം? ഇത് മറ്റൊന്നുമല്ല, ലൗകികതയും ദൈവികതയും തമ്മിൽ ഒരു വിടവും ഇല്ല എന്ന് നമ്മെ ആഴത്തിൽ മനസ്സിലാക്കിത്തരുന്നതിലുള്ള കഴിവാണ്. കാലത്തിന് അതീതമായ മഹാഭാരതത്തിന്റെ മധ്യത്തിൽ ഗീതയുടെ രൂപത്തിലുള്ള പഠിപ്പിക്കലുകൾ ചിന്തയുടെയും ബോധത്തിന്റെയും നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നു. സത്യാന്വേഷണം, ആന്തരിക പരിവർത്തനം ഇവയെല്ലാം കാംക്ഷിക്കുന്ന ഒരുവന് ഈ നായകന്റെ ആശയങ്ങളുമായി സമരസപ്പെടാൻ ഒരു പ്രയാസവും ഉണ്ടാവില്ല. ഇതുതന്നെയാണ് കൃഷ്ണനെ ഒരു നവോത്ഥാന നായകനാക്കുന്നതും.
ഇനി എനിക്ക് കൃഷ്ണനോടുള്ള ആരാധനയുടെ കാരണങ്ങൾ പറയാം. മുകളിൽ പറഞ്ഞ വയ്ക്കു പുറമേ, കൃഷ്ണനെ എത്തിപ്പിടിക്കാൻ, കൃഷ്ണന് സമകാലീനനാകാൻ കഴിയുന്ന തരത്തിൽ ഞാൻ അടങ്ങുന്ന ഒരു മനുഷ്യനും വളരാൻ സാധിച്ചിട്ടില്ല, കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ്. ഒട്ടും ഗൗരവക്കാരനും അല്ല, തീരെ ദുഃഖിതനുമല്ല. ഉണർവും പ്രസരിപ്പും എപ്പോഴുമുള്ള ആ ചൈതന്യത്തെ ആരാധിക്കതെങ്ങനെ.!
Discussion about this post