VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

പിബ രേ രാമരഹസ്യം

കെ കെ വാമനന്‍ by കെ കെ വാമനന്‍
18 January, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

വാല്‍മീകിയുടെ രാമായണത്തെപ്പോലെ ഇത്രയും പ്രചുരപ്രചാരം കിട്ടിയ മറ്റൊരു പ്രാചീനകൃതി വേറെ ഇല്ല തന്നെ. ഇന്നും അതിന്റെ പുതുമ കുറഞ്ഞിട്ടില്ല.

ഭാരതീയ ഭാഷകളില്‍ അതിന്റെ നിരവധി പകര്‍പ്പുകള്‍ കാണാം. കേരളത്തിലെ വനവാസി സമൂഹവും അവരുടെ മനസ്സില്‍ രാമന് ഒരു പ്രത്യേക ഇടം കൊടുത്തിരിക്കുന്നു. ഇവിടുത്തെ ഇസ്ലാമിക സാഹിത്യത്തിലും അത് സ്ഥാനം പിടിച്ചിരിക്കുന്നു. ക്രൈസ്തവരും രാമായണത്തിന് വിശുദ്ധി കല്‍പ്പിച്ചുകാണുന്നു. അതിന് ബൗദ്ധ, ജൈന അവതരണങ്ങളും ഉണ്ടായിട്ടുണ്ട്. കംബോഡിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ്, ലാവോസ്, ബര്‍മ്മ, നേപ്പാള്‍, മാലദ്വീപ്, വിയറ്റ്‌നാം, ടിബറ്റ്, മലായ് എന്നിവിടങ്ങളിലെ സമൂഹങ്ങളുടെ ജീവിതത്തെയും അത് ഇന്നും സ്വാധീനിച്ചു വരുന്നു.

രാമായണത്തിലെ ആദ്യത്തെയും (ബാലകാണ്ഡം)അവസാനത്തെയും(ഉത്തരകാണ്ഡം) കാണ്ഡങ്ങള്‍ പ്രക്ഷിപ്തങ്ങള്‍ ആണെന്ന് പണ്ഡിതന്മാര്‍ കരുതുന്നു. അയോധ്യാകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെ ഉള്ള (അയോധ്യാകാണ്ഡം, ആരണ്യകകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം) ഭാഗവും ആയി അവയ്‌ക്കു രണ്ടിനും ഭാഷാപരമായും ആശയപരമായും പൊരുത്തം കാണുന്നില്ല. നമുക്കു ലഭ്യമായവയില്‍ ഏറ്റവും പഴക്കം (6th century CE) ഉള്ളതും ബംഗാളില്‍ നിന്നും കിട്ടിയതുമായ പകര്‍പ്പില്‍ ഈ രണ്ടു കാണ്ഡങ്ങളും ഇല്ല.

ഉത്തരകാണ്ഡത്തിലാണ് സീതാപരിത്യാഗവും ശംബുകവധവും വര്‍ണ്ണിക്കുന്നത്. ഭാരതീയജീവിതത്തില്‍ ധര്‍മ്മബോധത്തിന് അപചയം സംഭവിച്ച കാലത്ത് തിരുകിക്കയറ്റിയവ ആകാം അവ. വാല്‍മീകിയുടെ രാമന്‍ ഭാരതീയമായ ധര്‍മ്മബോധത്തിന്റെ നേരാര്‍ന്ന മനുഷ്യനാണ്. നിത്യജീവിതത്തില്‍ ധര്‍മ്മത്തെ എങ്ങനെ സാക്ഷാല്‍കരിക്കാം എന്നതിന്റെ മകുടോദാഹരണമാണ് രാമന്റെ ജീവിതഗാഥ. ജനകോടികളെ അന്നും ഇന്നും രാമന്റെ ആരാധകരാക്കുന്നതിന്റെ രാമരഹസ്യം അതാണ്.

ഈ ധാര്‍മ്മികതയുമായി പൊരുത്തപ്പെടുന്ന പല കാര്യങ്ങളും ശ്രീമാന്‍ ചാള്‍സ് അസ്സീസി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ശ്രദ്ധേയമായ ലേഖനത്തില്‍ കാണാം. ആ പ്രസക്തഭാഗങ്ങളിലൂന്നി ഭാരതീയമായ ധാര്‍മ്മികതയുടെ ചില വശങ്ങളെ നമുക്ക് മനസ്സിലാക്കാം.

നമ്മുടെ ദൈനംദിനതീരുമാനങ്ങളുടെ ധാര്‍മ്മികത: നമ്മുടെ ദൈനംദിന ജീവിതത്തിലെ വ്യക്തിപരമോ ഗ്രൂപ്പുപരമോ ആയ ഓരോ ചെറിയ തീരുമാനങ്ങള്‍ പോലും നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അതായത് നമ്മുടെ (കുടുംബത്തേയും എന്ന് ചേര്‍ക്കാം എന്നു തോന്നുന്നു. കുടുംബ, സമൂഹ ജീവിതങ്ങള്‍ ആണല്ലോ വ്യക്തി ജീവിതത്തിന്റെ ഭദ്രതയ്‌ക്ക് ആധാരം.) സമൂഹത്തേയും ബാധിക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം നാം കാണേണ്ടതുണ്ട്. നാം അണിയുന്ന വസ്ത്രം, നാം കഴിക്കുന്ന ഭക്ഷണം, നാം നമ്മുടെ വ്യക്തിഗതസുഖത്തിനായി ഉപയോഗപ്പെടുത്തുന്ന പലതരം ഉല്‍പ്പന്നങ്ങള്‍, അതുപോലെ പല തുറകളില്‍ ഉള്ളവരും ആയുള്ള നമ്മുടെ പെരുമാറ്റം തുടങ്ങിയവ നമ്മുടെ വൈയക്തികമായ ധാര്‍മ്മികതയുടെ മാത്രമല്ല, നമ്മുടെ സാമൂഹ്യമായ ധര്‍മ്മബോധത്തിന്റെയും നിലവാരസൂചകങ്ങളാണ്.

ധാര്‍മ്മികജീവിതത്തിലെ വെല്ലുവിളികളും പരിഹാരങ്ങളും: അനിയന്ത്രിതമായ (Rampant) ഉപഭോഗവാദ (Consumerism) വും വ്യക്തിവാദ (Individualism) വും വ്യാപകമായ ഈ കാലഘട്ടത്തില്‍ ജീവിതത്തെ, ധാര്‍മ്മികമായ സാംഗത്യങ്ങളെ (Ethical implications) ഒഴിവാക്കി കൊണ്ടുള്ള എടപാടുകളുടെ (Transactions) പരമ്പര (Series) മാത്രമായി, ചുരുക്കാനുള്ള പ്രവണത പരക്കെ കാണപ്പെടുന്നു.

ഈ സങ്കീര്‍ണമായ പരിതസ്ഥിതി (Complex landscape) യെ എങ്ങനെ തരണം (Navigate) ചെയ്യാം? അതിന് ചിന്താപൂര്‍വകമായ പരിഗണന (Reflective consideration) ശീലം ആക്കണം. മേല്‍പറഞ്ഞ പ്രവണത, പക്ഷെ, നിലനില്‍പ്പിന്റെ സങ്കുചിതവും ദരിദ്രവുമായ ഒരു വീക്ഷണം ആണ്. നമ്മുടെ ജീവിതങ്ങള്‍ കേവലം കൈമാറ്റങ്ങള്‍ (Exchanges) അല്ല മറിച്ച് ബന്ധങ്ങള്‍ (Connections) ആണ്. എല്ലാ ബന്ധവും ധാര്‍മ്മികമായ തുടര്‍ഫലത്തിന്റെ (Moral consequence) ഗരിമ പേറുകയും ചെയ്യുന്നു എന്ന വസ്തുതയെ നാം ഉള്‍ക്കൊള്ളണം.

നാം എന്തിനെ കുറിച്ചും ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് ശരിയായ ചോദ്യങ്ങള്‍ മെനയുകയും അവയുടെ ഉത്തരങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു കപ്പ് കാപ്പി വാങ്ങുമ്പോള്‍, ഈ കാപ്പിക്കുരു എവിടെ നിന്നും വന്നു? സൗത്ത് അമേരിക്കയില്‍ നിന്നോ അതോ സൗത്ത് ഇന്ത്യയില്‍ നിന്നോ? സൗത്ത് ഇന്ത്യന്‍ കാപ്പിക്കുരുവിന്റെ കാര്‍ബണ്‍മുദ്രണം (Carbon footprint) തുലോം കുറവാണെന്നിരിക്കേ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതു കൊണ്ടും എന്റെ ദൃഷ്ടിപഥത്തില്‍ ബലമായി കയറ്റിവെച്ചു എന്നതു കൊണ്ടും മാത്രം സൗത്ത് അമേരിക്കന്‍ കാപ്പിക്കുരുവിനെ ഞാന്‍ എന്റെ ബ്രാന്റായി കരുതി മുന്‍ഗണന നല്‍കണമോ? ഈ കാപ്പിക്കുരു ഉല്‍പാദിപ്പിച്ച കര്‍ഷകന് ന്യായമായ പ്രതിഫലം ലഭിച്ചോ? ഇതിന്റെ ഉല്‍പ്പാദനവിതരണ ശൃംഖല പരിസ്ഥിതിയെ ഏതു തരത്തിലാണ് സ്വാധീനിക്കുന്നത്? എന്നിങ്ങനെ വിലയിരുത്താന്‍ നാം തുനിയണം. ഈ കാപ്പിക്ക് ഈടാക്കുന്ന വില ന്യായമാണോ? എന്ന ചോദ്യവും നമുക്ക് ചേര്‍ക്കാം.

പൊങ്ങച്ചം (Vanity), അമിതമായ ഉപഭോഗവാസന, സ്വസുഖാസക്തി എന്നിവയെ ഒരു പരിധിവരെ എങ്കിലും നിയന്ത്രിക്കുവാന്‍ നമുക്കു കഴിയണം. ഉപഭോഗ (Consumption) ത്തിന്റേതായ മന:സ്ഥിതി (Mindset)യെ മാറ്റി സംഭാവന (Contribution) യുടെ മനോഭാവം വളര്‍ത്തണം. നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ഓരോ തീരുമാനവും വ്യഷ്ടിരൂപത്തില്‍ കടലിലെ ജലകണം പോലെ ആകാം. എങ്കിലും സമഷ്ടിരൂപത്തില്‍ അവയ്‌ക്ക് ഒരു കൊടുങ്കാറ്റായി ഉയരാന്‍ കഴിയും എന്ന് ഓര്‍ക്കുക. ആ ധര്‍മവിഗ്രഹത്തിന്റെ ശുഭപ്രതിഷ്ഠ അയോധ്യയില്‍ നടക്കുന്ന മംഗളമുഹൂര്‍ത്തത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും രാമനെ നമ്മുടെ മനസ്സാക്ഷിയായി നമ്മുടെ അകക്കാമ്പില്‍ എന്തു കൊണ്ട് കുടിയിരുത്തിക്കൂടാ! അതു വഴി ശ്രീരാമന്‍ പ്രതിനിധാനം ചെയ്യുന്ന ധാര്‍മ്മികജീവിതം നയിക്കാന്‍ വേണ്ട കരളുറപ്പ് സമ്പാദിച്ചുകൂടാ!

(അവലംബം: Ramayana Wikipedia, Valmiki Ramayana Critical Essays by M. R. Parameswaran, Jhimli Mukherjee Pandey, 6th- century Ramayana found in Kolkata, stuns scholars, T-O-I (2015 Dec 18), First Orient, then express by Charles Assisi, Hindustan Times (07/01/2024) )

Tags: Ayodya#SRI Ram
Share27TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies