ഹിന്ദു ഐക്യവേദി വക്താവ് ഇ എസ് ബിജു എഴുതിയത്
പണ്ഡിറ്റ് :- വേദ ബന്ധു ശര്‍മ്മ
ജനനം,1901ഏപ്രിൽ 20.
മരണം, 1995 നവംബർ 20.
കേരളത്തിലെ സംസ്കൃത പണ്ഡിതരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രവർത്തകനും,അനേകം വേദഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്നു വേദബന്ധു ശർമ എന്ന പേരിൽ പ്രസിദ്ധനായ ആർ.വെങ്കിടാചലയ്യർ. കൊല്ലം ജില്ലയിൽ കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് ശ്രീരാമകൃഷ്ണയുടെയും ശ്രീമതി സീതാലക്ഷ്മി അമ്മാളുവിന്റെയും യും പുത്രനായി 1901 ഏപ്രിൽ 20ന് ഭൂജാതനായി.
സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1918ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ ആയിരുന്നു പഠനം. സംസ്കൃതത്തിൽ എം എ (ആചാര്യ )നേടിയതിനു ശേഷം ലാഹോറിലും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആര്യസമാജ ഗുരുകുലങ്ങളിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ആര്യസമാജത്തിന്റെ പ്രേക്ഷിത പ്രവർത്തനങ്ങളിലും മുഴുകി, ഘോഷയാത്ര ഹോഷിയാർ പൂർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.
1921ലെ മലബാർ മാപ്പിള കലാപകാലത്ത് മതപരിവർത്തനത്തിന് വിധേയരായവരെ ഹിന്ദുമതത്തിലേക്ക് പരാവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കേരളത്തിൽ എത്തിയ ആര് സമാജം പ്രവർത്തകൻ ഋഷിറാമിനോടൊപ്പം ആയിരുന്നു വേദ ബന്ധു തിരികെ കേരളത്തിൽ എത്തിയത്, ഋഷിറാവുവിന്റെ ദ്വിഭാഷിയും, സഹായിയുമായിരുന്നു വേദ ബന്ധു.
കേരളത്തിൽ ആര്യസമാജം പ്രവർത്തനം ആരംഭിച്ചവരിൽ പ്രമുഖനാണ്, , പൊന്നാനിയും കോഴിക്കോടും ആര്യസമാജത്തിന്റെ പ്രവർത്തനമാരംഭിക്കുന്നത് നേതൃത്വം കൊടുത്തു. വേദ സാഹിത്യം കേരളത്തിന് പരിചയപ്പെടുത്തവരിൽ പ്രമുഖനാണ്. സ്വാമി ദയാനന്ദ സരസ്വതിയുടെ വൈദിക സാഹിത്യം മലയാള സാഹിത്യത്തിലേക്ക് മിക്കവാറും പരിഭാഷപ്പെടുത്തിയിട്ടുണ്ട്, “കൃണ്വന്തോ വിശ്വമാര്യം, വിശ്വത്തെ ശ്രേഷ്ഠമാക്കുക എന്ന ആശയത്തിൽ സ്ഥാപനത്തിനും പ്രചാരണത്തിനും ആയി പ്രവർത്തിച്ചു.
സത്യാർത്ഥ പ്രകാശം പരിഭാഷനടത്തി, ഋഗ്വേദ പ്രവേശിക, സന്ധ്യയും അഗ്നിഹോ ത്രവും, അർത്ഥ വിജ്ഞാനം, രസ ഭാരതി, ഭാരതീയ കാ വ്യശാസ്ത്രം ഭാഷ്യം, ജാതിയും പരിവർത്തനവും, പുരുഷസൂക്തം ഭാഷ്യം, സമുദായ പരിവർത്തനം, വേദ സാഹിത്യം, ഉപനിഷത്തുകൾ, സംസ്കൃത വ്യാകരണം എന്നീ വിഷയങ്ങളിൽ വിവിധ പുസ്തകങ്ങളുടെ രചനയും,നിർവഹിച്ചു. 1921 ലെ മാപ്പിള കലാപകാലത്ത് ആര്യസമാജത്തിലൂടെ പ്രതിരോധം സംഘടിപ്പിച്ചു, കൽപ്പാത്തിയിലും പാലക്കാടും അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
Discussion about this post