VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മാപ്പിള ലഹളക്കാര്‍ക്ക് പട്ടും വളയും

VSK Desk by VSK Desk
13 August, 2020
in ലേഖനങ്ങള്‍
ShareTweetSendTelegram

മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും ഹിന്ദു- മുസ്ലീം മൈത്രിക്കും വേണ്ടി നടത്തിയ എല്ലാ സംരംഭങ്ങളുടെയും പരിപൂര്‍ണമായ പരാജയത്തിനും ഇന്ത്യയുടെ വിഭജനത്തിനും നാന്ദി കുറിച്ചത് മലബാറിലെ മാപ്പിള ലഹളകളാണ്. തന്റെ സഹപ്രവര്‍ത്തകരുടെയും ഇന്ത്യയിലെ മറ്റ് ഉന്നതരായ രാജ്യതന്ത്രജ്ഞന്മാരുടെയും ഉപദേശങ്ങളും പ്രതിഷേധങ്ങളും വിഗണിച്ച് ഖിലാഫത്ത് പ്രശ്‌നം മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് ശാശ്വതമായ ഹിന്ദു- മുസ്ലീം മൈത്രിക്ക് വഴിതെളിയിക്കുമെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്. 

ഈ അടുത്തകാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറി കേരളത്തില്‍ വളര്‍ന്നുവരുന്ന വര്‍ഗീയ ചിന്തയെയും വിഭാഗീയ പ്രവണതകളെയും പറ്റി പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു ‘വിലാപഗാനം’ വായിക്കുകയുണ്ടായി. ചെകുത്താന്‍ വേദമുദ്ധരിക്കുന്ന പ്രതീതിയാണ്, ആ ഗാനം തന്നില്‍ ജനിപ്പിച്ചതെന്ന് അതു വായിച്ച മറ്റൊരു കോണ്‍ഗ്രസുകാരന്‍ എന്നോടു പറഞ്ഞു. വ്യക്തിപരമായ യാതൊരു അനാദരവും പ്രകടിപ്പിക്കുകയല്ല ഈ ഉദ്ധാരണംകൊണ്ട് ഞാനിവിടെ ഉദ്ദേശിക്കുന്നത്. ഞാന്‍ തത്വങ്ങളെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. കേരളത്തിലിന്ന് മറ്റു രാഷ്ട്രീകക്ഷികളെപ്പോലെത്തന്നെ കോണ്‍ഗ്രസും ദേശീയ മൂല്യങ്ങള്‍ വ്യഭിചരിച്ച് വര്‍ഗീയതയ്ക്കു കപ്പം കൊടുക്കുകയല്ലേ മലബാര്‍ ലഹളയുടെ രജതജൂബിലി ആഘോഷിക്കുമ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. മഹാത്മാഗാന്ധിയുടെ നാമധേയം സ്ഥാനത്തും അസ്ഥാനത്തും ഉച്ചരിക്കയും വര്‍ഗീയതയുടെ ദുരന്തഫലത്തെപ്പറ്റി ഖേദിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനം തന്നെയാണ് മലബാറിലെ വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത യാതനക്കാര്‍ക്ക് ഭൂമിയും പ്രതിമാസ ശമ്പളവും പാരിതോഷികമായി നല്‍കണമെന്നുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. മഹാത്മാഗാന്ധി ഈ വിവരം ധരിക്കയാണെങ്കില്‍ അദ്ദേഹത്തിന്റെ ശ്മശാനധൂളികള്‍ അവിടെക്കിടന്നു പിടയ്ക്കുമെന്ന് തീര്‍ച്ചയാണ്. മഹാത്മാഗാന്ധി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും ഹിന്ദു- മുസ്ലീം മൈത്രിക്കും വേണ്ടി നടത്തിയ എല്ലാ സംരംഭങ്ങളുടെയും പരിപൂര്‍ണമായ പരാജയത്തിനും ഇന്ത്യയുടെ വിഭജനത്തിനും നാന്ദി കുറിച്ചത് മലബാറിലെ മാപ്പിള ലഹളകളാണ്. തന്റെ സഹപ്രവര്‍ത്തകരുടെയും ഇന്ത്യയിലെ മറ്റ് ഉന്നതരായ രാജ്യതന്ത്രജ്ഞന്മാരുടെയും ഉപദേശങ്ങളും പ്രതിഷേധങ്ങളും വിഗണിച്ച് ഖിലാഫത്ത് പ്രശ്‌നം മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് ശാശ്വതമായ ഹിന്ദു- മുസ്ലീം മൈത്രിക്ക് വഴിതെളിയിക്കുമെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്. ആദ്യഘട്ടത്തില്‍ ഷൗക്കത്തലി, മുഹമ്മദലി എന്നീ സഹോദരന്മാരെ അദ്ദേഹം കീശയില്‍ വഹിച്ചുകൊണ്ട് രാജ്യമൊട്ടുക്ക് ഹിന്ദു- മുസ്ലീം മൈത്രിയെപ്പറ്റി പ്രചരണം നടത്തുമ്പോള്‍ ഗാന്ധിജിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കില്ലെന്ന് ലോകം തെറ്റിദ്ധരിക്കുകയും ചെയ്തു.

ഖിലാഫത്ത് പ്രശ്‌നം കമാല്‍പാഷ ശ്മശാനത്തില്‍ കുഴിച്ചുമൂടി. തുര്‍ക്കി സുല്‍ത്താനെ രാജ്യത്തുനിന്നും ആട്ടിയോടിക്കുമ്പോള്‍ അത് ഇന്ത്യയിലെ ഹിന്ദു- മുസ്ലീം മൈത്രിയുടെ ഭരതവാക്യമായിരിക്കുമെന്ന് ഗാന്ധിജി മുന്‍കൂട്ടി ധരിച്ചിരുന്നില്ല. ഖിലാഫത്ത് പ്രശ്‌നം പോലെ ഒരു വര്‍ഗീയവിഷയത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇന്ന് പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്. എങ്കിലും ആ പ്രശ്‌നം അവസാനിച്ചതിന്നു ശേഷവും ഗാന്ധിജി കെട്ടിപ്പടുത്ത ഹിന്ദു- മുസ്ലീം ഐക്യത്തിന്റെ പുറന്തോടിന് അല്‍പം ശക്തിയുണ്ടായിരുന്നതുകൊണ്ട് ഹിന്ദു- മുസ്ലീം മൈത്രി ഉടനടി തകരുകയുണ്ടായില്ല. എന്നാല്‍ മലബാറിലെ മാപ്പിള ലഹളയിലാണ് ആദ്യമായി ആ സഖ്യത്തിന്റെ ചരമകാണ്ഡം ആരംഭിച്ചതെന്ന കാര്യം ഒരു ചരിത്രവസ്തുതയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരനായ ഡോ. പട്ടാഭി അദ്ദേഹത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നു.

‘ഒക്ടോബര്‍ മധ്യത്തില്‍ കൂടുതല്‍ കര്‍ക്കശമായ ഒരു മാര്‍ഷല്‍ ലോ ഇന്ത്യ ഗവണ്‍മെന്റ് മലബാറില്‍ ഏര്‍പ്പെടുത്തി. അതിന്നുശേഷം നിര്‍ബന്ധിതമായ മതപരിവര്‍ത്തനം, ഹിന്ദു ഭവനങ്ങളുടെ കവര്‍ച്ച; അവയുടെ നശീകരണം എന്നീ പാതകങ്ങള്‍ മാപ്പിളമാര്‍ നടത്തി… മാപ്പിള ലഹളയുടെ ഓഗസ്റ്റിന് ശേഷമുള്ള ഗതിക്കോ തുടര്‍ന്നുള്ള അക്രമപരമായ സംഭവവികാസങ്ങള്‍ക്കോ ഈ ഗ്രന്ഥത്തില്‍ പ്രസക്തിയില്ല.’

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വാതന്ത്ര്യസമരത്തോട് യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവമായി കോണ്‍ഗ്രസ് ചരിത്രകാരന്‍ തന്നെ ഈ സംഭവത്തെ വിഗണിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ജീവിതാവശ്യങ്ങള്‍ നല്‍കുകയെന്നുള്ളതാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ ലക്ഷ്യമെന്നത്രേ ബോധമുള്ളവര്‍ മനസിലാക്കിയിട്ടുള്ളത്. ഒരു വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും ആദര്‍ശലക്ഷ്യങ്ങള്‍ക്കും പരിപാടികള്‍ക്കും പ്രാര്‍ഥനാപരമായ പ്രതീക്ഷകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ച അക്രമികള്‍ക്കാണ് രക്തസാക്ഷികളുടെ പദവി നല്‍കി കേരളത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളത്. ഖിലാഫത്ത് പ്രശ്‌നം അതിന് മുമ്പൊരിക്കലും അറിയപ്പെട്ടിട്ടില്ലാത്തവണ്ണം ആഴത്തില്‍ വര്‍ഗീയമായ നരഹത്യയ്ക്കുള്ള കവാടങ്ങള്‍ തുറന്നുകൊടുത്തതായി അതുലാനന്ദ ചക്രവര്‍ത്തി തന്റെ ‘ഏകാകിയായ തീര്‍ഥാടകന്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. അത് ശരിയായിരിക്കട്ടെ, തെറ്റായിരിക്കട്ടെ. എന്നാല്‍, ഖിലാഫത്ത് പ്രശ്‌നം വഴിതെളിയിച്ച ഹിന്ദു- മുസ്ലീം മൈത്രിയുടെ ചരമത്തിനുശേഷം അതിന്റെ ശവപ്പെട്ടിയില്‍ ആദ്യം അടിച്ചുകയറ്റിയ ആണി മലബാറിലെ മാപ്പിള ലഹളയായിരുന്നു.

അതിനുശേഷം വര്‍ഗീയമായ കലഹങ്ങളും സംഘട്ടനങ്ങളും ഇന്ത്യയൊട്ടുക്കു പടര്‍ന്നുപിടിച്ചു. അലഹബാദ്, ജബല്‍പൂര്‍, സിന്ധ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ അതിനുശേഷം നടന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ കോഹാട്ടയിലെ കൂട്ടക്കൊലയില്‍ അവസാനിക്കുമ്പോള്‍ ഗാന്ധിജി തന്നെ ഞെട്ടിപ്പോകാതിരുന്നില്ല. ‘ഞാന്‍ ആര്‍ക്കും വിശ്വസിക്കാനര്‍ഹതയില്ലാത്ത ഒരു പൊളിഞ്ഞ കമ്പായിത്തീര്‍ന്നിരിക്കുന്നു’ എന്ന് ഗാന്ധിജി എഴുതി. അദ്ദേഹം അതിനുശേഷം 21 ദിവസത്തെ നിരാഹാരവ്രതം കൊണ്ട് ഇന്ത്യയെ ദുഃഖസാഗരത്തിലാഴ്ത്തി. കോഹാട്ടി സംഭവങ്ങളെക്കുറിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള അഭിപ്രായഭിന്നതയാണ് അവസാനമായി ഗാന്ധിജിയെയും ഷൗക്കത്തലിയെയും പരസ്പരം അകറ്റിയത്.

ആ നിലയ്ക്ക് ഇന്ത്യയുടെ ശൈഥില്യത്തിനും വിഭജനത്തിനും വഴിതെളിച്ച സംഭവങ്ങളിലെ കുറ്റവാളികള്‍ക്കാണ് രാഷ്ട്രീയ സമരത്തിലെ പങ്കാളികളെന്ന നിലയില്‍ കേരള ഗവണ്‍മെന്റ് പെന്‍ഷന്‍ നല്‍കാന്‍ പോകുന്നതെന്നുള്ള യാഥാര്‍ഥ്യം എത്ര വലിയ വിരോധാഭാസമാണ്? മുസ്ലീംലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഈ ഗവണ്‍മെന്റ് തകര്‍ന്നുപോകുമെന്നും തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയസാധ്യതകള്‍ കുറഞ്ഞുപോകുമെന്നും എനിക്കറിയാം. എന്നാല്‍ ചിരസ്ഥായിയായ ആദര്‍ശങ്ങളും ലക്ഷ്യങ്ങളും അധികാരത്തിന്റെ ബലിപീഠത്തില്‍ കുരുതികൊടുക്കുകയും ദേശീയത വരിഞ്ഞുകെട്ടി വര്‍ഗീയവാദത്തിന്റെ കാലടികളില്‍ വച്ചു ചവിട്ടുകയും ചെയ്യുന്ന കാഴ്ച വേദനാജനകമാണ്.

മലബാറിലെ മാപ്പിള ലഹള കോണ്‍ഗ്രസിന്റെയും മഹാത്മാഗാന്ധിജിയുടെയും അക്രമരാഹിത്യ മാര്‍ഗത്തെ പരാജയപ്പെടുത്തിയ ഒരു സംഭവമായതുകൊണ്ടല്ല ഇത്രയും എഴുതിയത്. കല്ലറയും പാങ്ങോട്ടും അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസുകാര്‍ വധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അന്ന് തിരുവിതാംകൂറില്‍ നടന്ന രാഷ്ട്രീയ സമരത്തിനോട് അതിന് ബന്ധമുണ്ടായില്ലെന്ന് പറയുവാന്‍ സാധ്യമല്ല. പോലീസിന്റെയും പട്ടാളത്തിന്റെയും ക്രൂരമായ മര്‍ദനങ്ങള്‍ സഹിക്കേണ്ടി വന്ന ജനങ്ങള്‍ അക്രമം കൊണ്ടുതന്നെ തിരിച്ചടി നല്‍കി. എങ്കിലും ആ സംഭവങ്ങള്‍ക്ക് വര്‍ഗീയലഹളയുടെ സ്വഭാവമുണ്ടായിരുന്നതായി ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മലബാറില്‍ നടന്നത് നഗ്നമായ വര്‍ഗീയ ലഹളയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. എങ്കിലും അതിന് രാഷ്ട്രീയ സ്വഭാവം നല്‍കി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ പുരോഗമിപ്പിച്ച ഒരു സംഭവം എന്ന നിലയില്‍ അതില്‍ പങ്കെടുത്ത നായകന്മാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള ശ്രമം എത്ര നിഷിദ്ധമാണ്? മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തെ പുരോഗമിപ്പിക്കുകയല്ല, പിന്നെയോ മഹാത്മാഗാന്ധിജിയുടെ പരിപാടികളെ ഒരു പത്തുവര്‍ഷം പിറകോട്ട് തള്ളിമാറ്റുകയാണ് ചെയ്തത്. മാപ്പിള ലഹളയുടെ രജതജൂബിലി ആഘോഷിക്കാന്‍ പോകുന്നതായി പത്രങ്ങളില്‍ വായിച്ചു. തലശേരിയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഈ വര്‍ഷത്തില്‍ മാപ്പിള ലഹളയുടെ ജൂബിലിക്ക് പ്രത്യേക മഹിമയുണ്ടെന്നു സമ്മതിക്കണം. ഒന്നു ചോദിക്കട്ടെ, തലശേരിയിലെ ലഹളയ്ക്കും രാഷ്ട്രീയ സ്വഭാവം നല്‍കി അതില്‍ പങ്കെടുത്ത ധീരനായകന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഒരു പദ്ധതി കൂടി ഗവണ്‍മെന്റ് ആസൂത്രണം ചെയ്യാത്തത് എന്തുകൊണ്ടാണ്? വര്‍ഗീയ ലഹളകള്‍ക്ക് പാരിതോഷികം നല്‍കുകയും അതിന്റെ ജൂബിലി ആഘോഷിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റ് മാനവസമുദായം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങളെ വിഗണിക്കുകയാണ് ചെയ്യുന്നത്.

സാമ്പത്തികമായ അവശതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും പെന്‍ഷനും നല്‍കുന്നതിന് ഈ ലേഖകന്‍ എതിരല്ല. എന്നാല്‍ ഒരു ഗവണ്‍മെന്റ് ആദരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ട ചില മൗലിക തത്വങ്ങള്‍ ഉണ്ട്. കോണ്‍ഗ്രസ് കക്ഷി തന്നെ ആ സംഘടനയുടെ അസ്ഥിവാരം തകര്‍ക്കുകയും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അസാധ്യമാക്കിതീര്‍ക്കുകയും സ്വാതന്ത്ര്യസമരത്തെ പിറകോട്ട് തള്ളുകയും ചെയ്ത ഈ സംഭവത്തിന്റെ പങ്കാളികള്‍ക്ക് അതിലേക്ക് പ്രതിഫലം നല്‍കി വര്‍ഗീയ ലഹളകള്‍ക്ക് മാന്യതയും അംഗീകാരവും സര്‍വോപരി പ്രേരണയും പ്രചോദനവും നല്‍കി അനുഗ്രഹിക്കുകയാണ് ഈ സംഭാവന മൂലം ചെയ്തതെന്ന് ഭാവി ചരിത്രകാരന്‍ രേഖപ്പെടുത്തിയേക്കാം.

(കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്ന ലേഖകന്‍, മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിച്ച് കലാപകാരികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് അക്കാലത്ത് മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണിത്.)
Tags: #Khilafat Movement
Share35TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies