നെതർലാൻഡിലെ വെലുവേമീർ (Veluwemeer) തടാകത്തിന് കുറുകെ സ്ഥിതി ചെയ്യുന്ന ജലപാതയാണ് വെലുവേമീർ അക്വിഡക്‌ട്. 25 മീറ്റർ നീളവും19 മീറ്റർ വീതിയുമുള്ള ഈ ജലപാത ഹാർഡർവിജിൽ N302 റോഡിന് കുറുകെ സ്ഥിതി ചെയ്യുന്നു. ചെറിയ ബോട്ടുകൾക്കും മറ്റ് ജലവാഹനങ്ങൾക്കും എളുപ്പത്തിൽ കടന്നുപോകാൻ അനുവദിക്കുന്ന ആഴം കുറഞ്ഞ 3 മീറ്റർ ആഴമുള്ള ജലപാലമാണ് വേലുവേമീർ.മറ്റുള്ള പാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ അക്വഡക്‌റ്റിൽ നടപ്പിലാക്കിയ വാട്ടർ ബ്രിഡ്ജ് ഡിസൈൻ റോഡിലും വെള്ളത്തിലും നിരന്തരമായ ഗതാഗതം അനുവദിക്കുന്നു. 2002 മുതൽ സഞ്ചാര യോഗ്യമാണ്.
Discussion about this post