എറണാകുളം ടൗണിന് സമീപമുള്ള വെള്ളക്കെട്ട് മാറി സിഗ്നൽ സംവിധാനം സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് ഇന്ന് കോട്ടയം വഴി തന്നെ സർവീസ് നടത്തും.
- കണ്ണൂർ എക്സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയിൽ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. 16308 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടിവ് ഇടപ്പള്ളിയിൽ സർവ്വീസ് അവസാനിപ്പിച്ചു.
- കണ്ണൂരെയ്ക്ക് പോകുന്ന 16307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും.
- കോട്ടയം വഴിയുള്ള 06769 എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്നാവും സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും – തൃപ്പൂണിത്തുറക്കും ഇടയിൽ ഈ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.
- ആലപ്പുഴ വഴി ഇന്ന് ഡൈ വേർട്ട ചെയ്തിട്ടുള്ള 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് – തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
Discussion about this post