VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

എരിതീയില്‍ എണ്ണയൊഴിച്ച് ഇറാന്‍ സാക്കസില്‍ ജനരോഷം ശക്തം ഒരു വിദ്യാര്‍ത്ഥി കൂടി കൊല്ലപ്പെട്ടു

VSK Desk by VSK Desk
27 October, 2022
in വാര്‍ത്ത
ShareTweetSendTelegram

ടെഹ്‌റാന്‍: മഹ്‌സ അമിനിയുടെ ജന്മഗ്രാമമായ സാക്കസില്‍ ഇറാന്‍ ഭരണകൂടത്തിന്‍റെ വെടിവയ്പില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പോരാളികളുടെ എണ്ണം 50 കടന്നു. മഹ്‌സ കൊല്ലപ്പെട്ടതിന്‍റെ നാല്‍പതാം നാള്‍ അനുസ്മരണത്തിനായി ഒത്തുകൂടിയവര്‍ക്ക് നേരെയാണ് സൈന്യം നിറയൊഴിച്ചത്. സൈന്യവും പോലീസും നടത്തിയ അതിക്രമങ്ങള്‍ക്കെതിലെ ലോകമെങ്ങും പ്രതിഷേധം പടരുകയാണ്. അതിനിടെ ഹിജാബ് കത്തിച്ച് പ്രതിഷേധിച്ച മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വാര്‍ത്തയും ഇന്നലെ പുറത്തു വന്നു.

ഹമദാന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ഇരുപത്തൊന്നുകാരി നെഗിന്‍ അബ്ദുള്‍മലേകിയാണ് രണ്ടാഴ്ച മുമ്പ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. സാനന്ദജ് പ്രവിശ്യയിലെ കോര്‍വെ നഗരത്തില്‍ നിന്നുള്ള നെഗിന്‍ അബ്ദുള്‍മലേകിയുടെ മരണം പ്രതിഷേധം ഭയന്ന് സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.

ഹെന്‍ഗാവ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സാണ് മലേകിയുടെ മരണം സ്ഥിരീകരിച്ചത്. 18ന് ഹമദാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രകടനത്തിനുനേരെ സുരക്ഷാസേന നടത്തിയ അതിക്രമത്തില്‍ മലേകിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് രക്തം വാര്‍ന്നാണ് നെഗിന്‍ മലേകി മരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അധികൃതരും യൂണിവേഴ്‌സിറ്റി സെക്യൂരിറ്റിയും സംഭവം പുറത്തുവരാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

അതേസമയം സാക്കസില്‍ നടന്ന അക്രമങ്ങളില്‍ ഇറാനിലുടനീളം ഭരണകൂടത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. അനുസ്മരണച്ചടങ്ങുകള്‍ നടത്തരുതെന്ന് മഹ്‌സയുടെ അച്ഛന്‍ അമിനിക്കുമേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അത്തരമൊരു ചടങ്ങിനെപ്പറ്റി മുന്‍ധാരണയില്ലാതിരുന്നിട്ടും ആയിരങ്ങളാണ് സാക്കസില്‍ മഹ്‌സയുടെ കുഴിമാടത്തിലേക്ക് പൂക്കളുമായെത്തിയത്. ചടങ്ങിനുശേഷം സാക്കസിലെ പ്രവിശ്യാ ഗവണ്‍മെന്റിന്റെ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തവര്‍ക്കെതിരെയാണ് സിന്ദാന്‍ സ്‌ക്വയറില്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.

കുര്‍ദിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ ഇന്നലെ പ്രകടനങ്ങള്‍ നടന്നു. മാരിവാനില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും പോലീസ് വെടിവച്ചു. ”അവര്‍ വെടിവയ്ക്കാന്‍ തയ്യാറാണെന്ന് അറിഞ്ഞുകൊണ്ട് തെരുവിലിറങ്ങുന്നത് എത്ര കഠിനമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. പക്ഷേ ഞങ്ങള്‍ക്ക് ഭയമില്ല. പോരാട്ടം വരും തലമുറയ്ക്കുവേണ്ടി.യാണ്. ഇതെന്ന് അവസാനിക്കുമെന്ന് അറിയില്ല, എന്നാല്‍ ഞങ്ങള്‍ക്ക് സാധാരണ ജീവിതം വേണം. അതിനായി ഞങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറാണ്’ സാക്കസിലെ സമരത്തില്‍ പങ്കെടുത്ത ഒരു ഇറാനിയന്‍ സ്ത്രീ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies