ചെന്നൈ: വിവേകാനന്ദസ്മാരകസമര്‍പ്പണത്തിന്റെ അന്‍പതാംവര്‍ഷത്തില്‍ 37 കോടിയുടെ കടല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തമിഴകത്തിന്റെ സാംസ്‌കാരികപ്പെരുമയായി മാറിയ കന്യാകുമാരിയിലെ തിരുവള്ളുവര്‍പ്രതിമയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് നടന്നുപോകാവുന്ന വിധത്തിലാണ് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതി നടപ്പാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയുടെ ഭാഗമായാണ് കടല്‍പ്പാല നിര്‍മ്മാണം. നിര്‍മ്മാണച്ചെലവിന്റെ അന്‍പത് ശതമാനം കേന്ദ്രവും ശേഷിക്കുന്നത് സംസ്ഥാനവും വഹിക്കുമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു അറിയിച്ചു.
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം ദേശീയപാതാ വിഭാഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. വിവേകാനന്ദസ്മാരകത്തോടുചേര്‍ന്നുള്ള ബോട്ട് ജെട്ടി ഇതേ പദ്ധതിയില്‍പ്പെടുത്തി വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post