കോഴിക്കോട്: മാപ്പിളക്കലാപം മതകേന്ദ്രിതമായിരുന്നുവെന്ന് ഊറ്റംകൊണ്ട് ജമാഅത്തെ ഇസ്ലാമി. ചരിത്രത്തെ വികലമാക്കുന്നതിനെതിരായ സാംസ്കാരികസംഗമം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് മാപ്പിളക്കലാപത്തിന് പിന്നിലെ മതപരമായ പ്രേരണ തുറന്നുപറഞ്ഞത്. എംപിമാരായ എന്‍.കെ. പ്രേമചന്ദ്രനും ഇ.ടി. മുഹമ്മദ് ബഷീറും പങ്കെടുത്ത പരിപാടിയിലാണ് ഈ പ്രസ്താവന.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഇന്ത്യയിലെ സുപ്രധാന പോരാട്ടമായ മലബാര്‍ പോരാട്ടത്തെ വിശ്വാസത്തിലധിഷ്ഠിതമായ വിമോചനമൂല്യങ്ങള്‍ സ്വാധീനിച്ചിരുന്നു. സമരത്തിന്റെ പ്രചോദനമായി വര്‍ത്തിച്ച ഇസ്ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കത്തെ പൈശാചികവല്‍ക്കരിക്കുന്ന ആഖ്യാനങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ.കെ.എന്‍. കുറുപ്പ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ഭാസുരേന്ദ്രബാബു, ഡോ.ടി.ടി. ശ്രീകുമാര്‍, ഡോ.കെ.എസ്. മാധവന്, പി. മുജീബുറഹ്മാന്‍, ഡോ. അജയ്ശേഖര്‍, ഹമീദ് വാണിയമ്പലം, ഡോ. ഴൈസല് ഹുദവി, ഷംസുദ്ദീന് മന്നാനി, ശിഹാബ് പുക്കോട്ടൂര്‍, കെ.കെ. ബാബുരാജ്, ഡോ.മോയിന്‍ മലയമ്മ എന്നിവര്‍ സംസാരിച്ചു.
Discussion about this post