ന്യൂദല്‍ഹി: മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും അഞ്ച്മിനിട്ട് വൈ ബ്രേക്ക് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ജോലിക്കിടയിലെ മുഷിവും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ അഞ്ച് മിനിട്ട് നേരം യോഗ ശീലിക്കാനുള്ള ഇടവേളയാണ് വൈ ബ്രേക്ക്. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റേതാണ് നിര്‍ദ്ദേശം. നേരത്തെ ആയുഷ് വകുപ്പ് ആസനങ്ങളും പ്രാണായാമരീതികളും അടങ്ങുന്ന വൈ ബ്രേക്ക് ആപ്പ് പുറത്തിറങ്ങിയിരുന്നു.
മന്ത്രാലയങ്ങളിലും ഓഫീസുകളിലും യോഗാ ബ്രേക്ക് നടപ്പാക്കാനുള്ള പദ്ധതി 2019ലാണ് തയ്യാറാക്കിയത്. 2020 ജനുവരിയില്‍ ദല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ഈ പദ്ധതി പൈലറ്റ് പ്രോജക്ടായി നടത്തിയിരുന്നു. പദ്ധതി ഉദ്യോഗസ്ഥരില്‍ ഉന്മേഷം ഉണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വ്യാപകമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം.
താഡാസനം, അര്‍ധകടിചക്രാസനം, ഊര്‍ദ്ധ്വ ഹസ്‌തോത്താനാസനം, സ്‌കന്ധചക്ര, പ്രസാരിത പാദോത്താനാസനം, തുടങ്ങിയ യോഗാസനങ്ങളാണ് യോഗ ഇടവേളകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Discussion about this post