ന്യൂദല്‍ഹി: ഇന്ത്യയുടെ വാക്‌സിന്‍ മൈത്രി നയത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ നന്ദിപ്രകടനം. കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്ക് നന്ദി. വര്‍ഷാവസാനത്തോടെ എല്ലാ രാജ്യങ്ങളിലും 40 ശതമാനം വാക്‌സിനേഷന്‍ ലക്ഷ്യത്തിലെത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണിതെന്ന് ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രി മാണ്ഡവ്യ ‘വാക്‌സിന്‍ മൈത്രി’ പദ്ധതി പ്രകാരം ആവശ്യക്കാരായ രാജ്യങ്ങളിലേക്ക് മിച്ചമുള്ള കോവിഡ് -19 വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സംരംഭം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ 30 കോടി ഡോസ് വോക്‌സിനുകളും ഡിസംബര്‍ വരെയുള്ള പാദത്തില്‍ 100 കോടിയിലധികം ഡോസുകളും സര്‍ക്കാരിന് ലഭിക്കുമെന്ന് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ഇന്ത്യ 2.50 കോടി വാക്‌സിനുകള്‍ ഒറ്റ ദിവസം കൊണ്ട് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച വരെ രാജ്യത്താകെ 82 കോടി വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.
Discussion about this post