തിരുവനന്തപുരം : വിശ്വഹിന്ദു പരിക്ഷത്ത് മാർഗദർശക് മണ്ഡൽ സംഘടിപ്പിച്ച ഹൈന്ദവ ക്ഷേത്രങ്ങൾ, ആചാര്യന്മാർ, സന്യാസി ശ്രേഷ്ഠന്മാർ, ആശ്രമങ്ങൾ എന്നിവയ്ക്കെതിരെയുള്ള അതിക്രമങ്ങൾക്ക് മുന്നറിയിപ്പായി സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സ്വാമി ഹരിഹര നന്ദ സരസ്വതി (കാലടി ബോധാനന്ദ ആശ്രമം ) ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി ആർ. രാജശേഖരൻ ജി മുഖ്യപ്രഭാഷണം നടത്തി, പ്രതിഷേധ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആർഎസ്എസ്. വിഭാഗ് സദസ്യൻ സുധാകർ ജി,സ്വാമി പൂർണ്ണ ചൈതന്യ തപോവനാ ആശ്രമം, സംവിധായകൻ വിനു കിരിയത്ത് എന്നിവർ പ്രഭാഷണം നടത്തി. ധർണയിൽ ശ്രീ സി.ബാബു കുട്ടൻ ( വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷൻ ) അദ്ധ്യക്ഷനായും, ജില്ലാ സെക്രട്ടറി ശ്രീ സജി നടുവത്ത് സ്വാഗതവും പറഞ്ഞു. കൂടാതെ സംഭാഗ് സംഘടനാ സെക്രട്ടറി ശ്രീ നേമം കെ. ജയകുമാർ, തിരുവനന്തപുരം സംഘടനാ സെക്രട്ടറി എം ആർ അജിത് കുമാർ മറ്റ് ജില്ലാ, പ്രഖണ് കാര്യകർത്താക്കൾ പങ്കെടുത്തു. മഹാനഗരം ബജ്‌രംഗ്ദൾ സംയോജകൻ ശ്രീ വിനോദ് കൃതജ്ഞതയും രേഖപ്പെടുത്തി.
Discussion about this post