ശ്രീനഗർ : ഭീകരത കൊടികുത്തി നിന്ന കശ്മീരിൽ ഭയമില്ലാതെ ജീവിച്ചയാളാണ് തന്‍റെ പിതാവെന്ന് കൊല്ലപ്പെട്ട മഖാൻ ലാൽ ബിൻദ്രോയുടെ മകൾ സ്മൃതി ബിൻദ്രോ .
1990 കളിൽ, ഭീകരത കൊടികുത്തി നിന്നപ്പോൾ പോലും അദ്ദേഹം ശ്രീനഗർ വിടാൻ വിസമ്മതിച്ചു . ആ ഓർമ്മ നിലനിൽക്കുമ്പോൾ പോലും കണ്ണുനീർ പൊഴിക്കാൻ ആകില്ലെന്ന് സ്മൃതി ബിൻദ്രോ പറഞ്ഞു . 70 കാരനായ മഖാൻ ലാൽ ബിന്ദ്രൂ ചൊവ്വാഴ്ച ശ്രീനഗറിലെ ഇക്ബാൽ പാർക്കിൽ നടന്ന ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടത് .
പിതാവ് ഒരു യോദ്ധാവിനെപ്പോലെയാണ് ജീവിക്കുകയും മരിക്കുകയും ചെയ്തത്. അതുകൊണ്ട് തന്നെ ഞാൻ കണ്ണുനീർ പൊഴിക്കാൻ പോകുന്നില്ല. അത് ആ തോക്കുധാരികൾക്ക് ആദരവ് അർപ്പിക്കുന്നതുപോലെയാകും, സ്മൃതി പറഞ്ഞു.
ഭയമില്ലാതെ ജീവിക്കാനാണ് പിതാവ് പഠിപ്പിച്ചത്. “എന്തിനാണ് നമ്മൾ എന്തിനെയും ഭയക്കുന്നത്? നിർഭയത്വമാണ് ജീവിതം . ഞാൻ അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു, എന്തുകൊണ്ടാണ് അദ്ദേഹം ഭയപ്പെടാത്തതെന്ന് ? ഭയത്തോടെ ജീവിക്കുകയാണെങ്കിൽ, ഞാൻ എല്ലാ ദിവസവും മരിക്കും, പക്ഷെ ധീരതയോടെ ജീവിച്ചാൽ മരണം ഒരിക്കൽ മാത്രമായിരിക്കും, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . ഇതാണ് പിതാവ് തന്നെ പഠിപ്പിച്ചതെന്നും “ സ്മൃതി കൂട്ടിച്ചേർത്തു.
Discussion about this post