ജറുസലേം: ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ഇസ്രയേലില്‍ സ്മാരകം. താബ്സോര്പോരാളികളുടെ സ്മാരകശില വടക്കന്‍ ഇസ്രായേലിലെ റാണാനയില് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറും റാണന മേയര്‍ ചെം ബ്രോയിഡും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.
ഭാരതത്തിന്റെ 75 -ആം സ്വാതന്ത്ര്യ വര്‍ഷത്തെയും ഇസ്രായേലുമായുള്ള മുപ്പതു വര്‍ഷത്തെ നയതന്ത്ര ബന്ധത്തെയും ആദരിക്കുന്നതിനായി 2022 ഓടെ പൂര്‍ത്തിയാകുന്ന പദ്ധതികളുടെ ഭാഗമാമിതെന്ന് എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു. ഈ മേഖലയുടെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ സൈനികരുടെ പങ്ക് മുന്നില്‍ കൊണ്ടുവരുന്ന പദ്ധതിയാണിത്.
1918 സെപ്തംബര്‍ 18ന് നടന്ന താബ്സോര് പോര് പ്രശസ്തമായ മെഗിദ്ദോ ആക്രമണത്തിന് തുടക്കം കുറിച്ച ഒരു സുപ്രധാന യുദ്ധമായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് പലസ്തീനില്‍ ഓട്ടോമന്‍ സേനയ്ക്കെതിരായ വിജയത്തില്‍ ഈ യുദ്ധം നിര്‍ണ്ണായകമായിരുന്നു.
Discussion about this post