സമൽഖ (ഹരിയാന) : രാഷ്ട്ര സേവികാ സമിതിയുടെ അഖില ഭാരതീയ പ്രതിനിധി സഭാ യോഗം പാനിപ്പത്തിലെ മാധവ് സ്മൃതി കോംപ്ലക്സിൽ തുടങ്ങി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ് കാര്യവാഹിക സീത ഗായത്രി എന്നിവർ മാർഗദർശനം നല്കി.

മുൻ അഖില ഭാരതീയ സഹകാര്യവാഹികമാരായിരുന്ന രുക്മിണി അക്ക, രേഖതായ് രാജെ, ആശാ ഭോസ്ലെ, സുമൻ കല്യാൺപുരെ, എസ്. ജാനകി തുടങ്ങിയവർക്ക് സഭ ആദരാഞ്ജലികൾ അർപ്പിച്ചു.

വികസിത ഭാരതത്തിലേക്ക് നീങ്ങാൻ ആവശ്യമായ മനുഷ്യവിഭവശേഷിയും സമ്പത്തും ഭാരതത്തിനുണ്ടെന്ന് സീത ഗായത്രി പറഞ്ഞു. എന്നാൽ ഈ ശക്തി തിരിച്ചറിയുകയും രാഷ്ട്ര ദേവതയുടെ കാൽക്കൽ ആത്മസമർപ്പണം ചെയ്യുകയും വേണം. വിനെ ഉണർത്തുകയും വേണം. കഴിഞ്ഞ 90 വർഷമായി നടന്നുവരുന്ന സ്ത്രീശക്തിയെ ഉണർത്തുന്ന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് നാം പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. വൈദ്യസഹായവുമായി ഇറാനിലെത്തിയ ഭാരത വിമാനം വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് അവർ പറഞ്ഞു. അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിലെ സ്വർണ്ണ മെഡലും ഐസിസി വനിതാ ടി20 ലോകകപ്പിലെ അതിശയകരമായ വിജയവും വ്യത്യസ്ത മേഖലകളിൽ ഭാരതത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നുവെന്ന് സീതാ ഗായത്രി ചൂണ്ടിക്കാട്ടി.

38 പ്രാന്തങ്ങളിൽ നിന്നുള്ള 500 ഓളം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സെഷനിൽ സമിതി പ്രവർത്തന റിപ്പോർട്ട് പ്രമുഖ് കാര്യവാഹിക അവതരിപ്പിച്ചു. രാജ്യത്തെ 2866 സ്ഥലങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, സംസ്കാരം, സ്വാശ്രയത്വം, ആരോഗ്യം എന്നീ മേഖലകളിലെ വിവിധ പദ്ധതികളുടെ രൂപത്തിലാണ് സേവന പ്രവർത്തനങ്ങൾ നടക്കുന്നത്, യോഗ കേന്ദ്രങ്ങളും നടത്തുന്നു. 2026 ൽ, രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ 250 പരിശീലന വർഗുകൾ നടന്നു. അതിൽ 15,241 സേവികമാർക്ക് പരിശീലനം ലഭിച്ചു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച്, രാഷ്ട്രീയ സേവിക സമിതി, ഭാരതീയ വിദ്വത് പരിഷത്തുമായി സഹകരിച്ച്, ഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ “നാരി സേ നാരായണി” സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 1,500-ലധികം സ്ത്രീകൾ പങ്കെടുത്തു. യോഗം 26 ന് അവസാനിക്കും.

















Discussion about this post