ന്യൂദല്‍ഹി: യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണെങ്കില്‍ ക്വാറന്റൈനും പരിശോധനയും ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ രാജ്യങ്ങളുമായി ഇന്ത്യ കൊവിഡ് വാക്‌സിനുകള്‍ക്കുള്ള കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
പരസ്പര അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ കരാറുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍, ബെലാറസ്, ലെബനന്‍, അര്‍മേനിയ, ഉക്രെയ്ന്‍, ബെല്‍ജിയം, ഹംഗറി, സെര്‍ബിയ എന്നിവയാണുള്ളത്.
ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കില്‍, അവരെ എയര്‍പോര്‍ട്ട് വിടാന്‍ അനുവദിക്കും. അവര്‍ ഒരു നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 14 ദിവസത്തിനുശേഷം അവര്‍ അവരുടെ ആരോഗ്യം സ്വയം പരിശോധിക്കണം.
Discussion about this post