ന്യൂദല്‍ഹി: മുഹമ്മദ് ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ആരംഭിച്ചത് പാക് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്ന്. ഇത് ഇന്ത്യയിലെ ചില ദേശവിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.
ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ തോറ്റതോടെയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. ബിസിസിഐയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമൊക്കെ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഷമിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ ഇന്ത്യക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Discussion about this post