ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിന് (എബികെഎം) കര്‍ണാടകയില്‍ തുടക്കം. ധാര്‍വാഡ് ജില്ലയിലെ ഗരഗിമാധവ് നഗര്‍ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ ആരംഭിച്ച ബൈഠക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെയും ചേര്‍ന്ന് ഭാരതാംബയുടെ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസത്തെ ബൈഠക്കില്‍ പ്രാന്ത സംഘചാലകന്മാര്‍, കാര്യവാഹകന്മാര്‍, പ്രചാരകന്മാര്‍, അഖില ഭാരതീയ കാര്യകാരി അംഗങ്ങള്‍, വിവിധ ക്ഷേത്രസംഘടനകളുടെ സംഘടനാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 350 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ബൈഠക്ക് ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അമീര്‍ ചന്ദ്, കന്നഡ സാഹിത്യകാരന്‍ ജി.വെങ്കട്ട് സുബ്ബയ്യ, സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായ എച്ച്.എസ്.ദൊരെസ്വാമി, കവി ഡോ.എച്ച്.സിദ്ധലിംഗയ്യ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സ്വാമി അധ്യാത്മാനന്ദ, സ്വാമി ഓംകാരാനന്ദ്, സ്വാമി അരുണാഗിരി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്യാം ഖോസ്ല, ദൈനിക് ജാഗരണ്‍ ഉടമ യോഗേന്ദ്ര മോഹന്‍ ഗുപ്ത, ഗീത പ്രസ് ഗോരഖ്പൂര്‍ പ്രസിഡന്റ് രാധേശ്യാം ഖേംക, പ്രശസ്ത എഴുത്തുകാരായ നരേന്ദ്ര കൊഹ്‌ലി, രാജ്യസഭാ എംപി രാജേഷ് സതവ്, അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി, മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ്, പത്രപ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന, സുന്ദര്‍ ലാല്‍ ബഹുഗുണ, അഖാഡ പരിഷത്തിന്റെ പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരിജി മഹാരാജ്, ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങ് തുടങ്ങിയ പ്രമുഖര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബൈഠക്ക് 30ന് വൈകിട്ട് സമാപിക്കും
Discussion about this post