ജോര്‍ദാന്‍: പാക്ക് സുരക്ഷാസേനയുടെ സേനയുടെ ഭീകരവിരുദ്ധ നീക്കങ്ങള്‍ അട്ടിമറിക്കുന്നത് ഇമ്രാന്‍ഖാന്‍ സര്‍ക്കാരാണെന്ന് എഴുത്തുകാരന്‍ സെര്‍ജിയോ റെസ്റ്റെല്ലി. നിരോധിത ഭീകര സംഘടനകളും ഇമ്രാന്‍ സര്‍ക്കാരും തമ്മിലുള്ള കരാര്‍ അപകടകരമാണെന്ന് ടൈംസ് ഓഫ് ഇസ്രായേലിലെ ലേഖനത്തില്‍ റെസ്റ്റെല്ലി ചൂണ്ടിക്കാട്ടുന്നു.
തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍(ടിടിപി), തെഹ്രീകെ ലബ്ബയ്ക് പാകിസ്ഥാന്‍(ടിഎല്‍പി) എന്നീ നിരോധിത സംഘടനകളുമായി ഇമ്രാന്‍ സര്‍ക്കാരിന് അടുത്ത ബന്ധമാണുള്ളത്. പാകിസ്ഥാന്‍ സുരക്ഷാ നിരീക്ഷകരും ഈ അഭിപ്രായം അംഗീകരിച്ചിട്ടുണ്ട്. ഭീകരതയെ നേരിടുന്നതില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നയം അവ്യക്തവും ആശയക്കുഴപ്പം നിറഞ്ഞതുമാണ്. ഇസ്ലാമിക തീവ്രവാദികളോട് സൗമ്യമായാണ് സര്‍ക്കാരിന്റെ പെരുമാറ്റം. ഈ നയങ്ങള്‍ പാകിസ്ഥാനും ജനാധിപത്യത്തിനും അഫ്ഗാനിസ്ഥാനും ലോകത്തിനും ദാരുണമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് റെസ്റ്റെല്ലി ചൂണ്ടിക്കാട്ടി.
അതിനിടെ, നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ഇസ്ലാമിക ഭീകരസംഘടനകളോട് പാകിസ്ഥാന്‍ സര്‍ക്കാര്‍ കാട്ടുന്ന അനുഭാവം ലോക രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
ഫാന്‍സുമായുള്ള പാകിസ്ഥാന്റെ ബന്ധം അവസാനിപ്പിച്ച് അവരുടെ അംബാസഡറെ പുറത്താക്കലാണ് ടിഎല്‍പി ലക്ഷ്യമിടുന്നത്. അഫ്ഗാനിലെ താലിബാന്‍ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി പാകിസ്ഥാനും നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാനും തമ്മിലുള്ള ഉടമ്പടിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post