ഭുവനേശ്വര്‍: പത്മശ്രീ ജേതാവും അധ്യാപകനുമായ നന്ദ പൃഷ്തി അന്തരിച്ചു. സാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശുപത്രിയില്‍ തുടരുകയായിരുന്നു. 104 വയസായിരുന്നു.
ഈ വര്‍ഷം നംബറിലാണ് അദേഹം രാഷ്ട്രപതിയില്‍ നിന്നും പത്മശ്രീ കൈമാറിയത്. വിദ്യാഭ്യാസ രംഗത്തെയും സാമൂഹിക രംഗത്തേയും സംഭാവന കണക്കിലെടുത്താണ് രാജ്യം നന്ദകിഷോര്‍ പ്രുസ്തി എന്ന നന്ദമാസ്റ്ററിന് സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചത്.
തന്റെ ജീവിതം മുഴുവന്‍ ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അദേഹം ഉഴിഞ്ഞുവെച്ചു. കുടുംബത്തിലെ സാമ്പത്തിക പാരാധീനകള്‍ കാരണം പഠിത്തം നിര്‍ത്തേണ്ടി വന്ന തന്റെ അവസ്ഥ തന്റെ നാട്ടിലെ ആര്‍ക്കും വരരുതെന്ന് അദേഹം പ്രതിജ്ഞയെടുത്തു. ഗ്രാമത്തില്‍ നൂറ് ശതമാനം സാക്ഷരത ഉറപ്പ് വരുത്താന്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ അദേഹം പ്രവര്‍ത്തിച്ചു.
പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയില്‍ അദേഹം രാഷ്ട്രപതിയെ ആശിര്‍വദിക്കുന്ന രംഗങ്ങള്‍ വൈറല്‍ ആയിരുന്നു.
മാസ്റ്ററിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാന്‍ അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ ഓര്‍ക്കുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒഡിയ ഭാഷയിലായിലായിരുന്നു ട്വീറ്റ്.
Discussion about this post