ബെംഗളൂരു: ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ശിവമോഗയില്‍ ബജരംഗാദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് വിശ്വഹിന്ദുപരിഷത്ത്. കര്‍ണാടകയില്‍ ബുര്‍ഖ വിവാദും ഉണ്ടാക്കിയതും കലാപത്തിന് കോപ്പ് കൂട്ടുന്നതും പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ടയാണ്. സമരം അവരുദ്ദേശിച്ച തരത്തില്‍ അക്രമത്തിലേക്ക് പോകാത്തതിന്റെ നിരാശയിലാണ് ഇപ്പോള്‍ രക്തച്ചൊരിച്ചിലിന് ഇറങ്ങിയിരിക്കുന്നതെന്ന് വിഎച്ച്പി ദേശീയ ജോയിന്റെ സെക്രട്ടറി ഡോ. സുരേന്ദ്രജെയിന്‍ പറഞ്ഞു.
മുസ്ലീം പ്രീണനത്തിന്റെ പേരില്‍ രാജ്യത്താകെ വിഷലിപ്തമായ പ്രചാരണമാമ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ‘തുക്ഡെ-തുക്ഡെ’ സംഘം നടത്തുന്നത്. പോപ്പുലര്‍ഫ്രണ്ട് പോലുള്ളവര്‍ സിഎഎ, പൊതുസ്ഥലത്തെ നിസ്‌കാരം, ബുര്‍ഖ തുടങ്ങി പല പേരുകള്‍ പറഞ്ഞാണ് നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുന്നത്.
കര്‍ണാടകത്തിലെ കലാപനീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുലും പ്രിയങ്കയും അതിനെ പിന്തുണച്ചതെന്ന് സുരേന്ദ്ര ജെയിന്‍ ആരോപിച്ചു.
കൊലപാതക കേസില്‍ ഖാസിഫിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു.
രണ്ട് മാസം മുമ്പ് തുംകൂരില്‍ വെച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തക മഞ്ജു ഭാര്‍ഗവ് ആക്രമിക്കപ്പെട്ടിരുന്നു. ശിവമോഗയില്‍ തന്നെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ നാഗേഷ്, ദക്ഷിണ കന്നഡയിലെ പ്രശാന്ത് പൂജാരി, മടിക്കേരി സ്വദേശി കുട്ടപ്പ, ബാംഗ്ലൂരില്‍ രുദ്രേഷ് എന്നിവരെയാണ് അടുത്തിടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ ആക്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post