VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിശേഷദിവസങ്ങളില്‍ മാത്രമുണരുന്ന വികാരമല്ല ദേശഭക്തി: സര്‍കാര്യവാഹ്

VSK Desk by VSK Desk
25 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ജമ്മു: പ്രദര്‍ശിനികളില്‍, സമ്മേളനങ്ങളില്‍, പ്രസംഗങ്ങളില്‍ ഒതുങ്ങുന്നതല്ല ദേശഭക്തി. അത് വിശേഷദിവസങ്ങളില്‍ മാത്രമുണരുന്ന വികാരവുമല്ല. ഓരോ മനസ്സിലും എപ്പോഴും അണയാതെ കത്തേണ്ട പ്രകാശമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ നിരന്തരം പോരാടുന്ന ജനങ്ങളുടെ നാടാണ് കശ്മീരെന്നും സ്വാതന്ത്ര്യപോരാട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കാന്‍ പുതിയ തലമുറ ഈ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ ഗുല്‍ഷന്‍ മൈതാനത്ത് ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ ദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെയാകെ അഭിമാനമുയര്‍ത്തി നില്‍ക്കുന്ന രത്‌നമകുടമാണ് കശ്മീര്‍. രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച 1947 മുതല്‍ത്തന്നെ ശത്രുരാജ്യങ്ങളുടെ കുദൃഷ്ടി പതിഞ്ഞ മണ്ണ്. മഹാരാജാ ഹരിസിങ്ങിന്റെ ദൃഢനിശചയത്തില്‍ ഭാരതത്തോട് അലിഞ്ഞുചേര്‍ന്ന നാട്. ഈ നാടിന് മേല്‍ നാളിതുവരെ നടന്ന അത്യാചാരങ്ങളുടെ ചരിത്രം ഭീകരമാണ്. രാഷ്ട്രത്തെ കാത്തുസൂക്ഷിക്കാന്‍ നിയുക്തരായ ധീരസൈനികരുടെയും പോലീസ് സേനയില്‍പ്പെട്ടവരുടെയും മാത്രമല്ല അനേകായിരം സാധാരണക്കാരുടെയും ചോര ഇവിടെ വീണിട്ടുണ്ട്. അവരെയൊന്നും ഓര്‍ക്കാതെ പുതിയ ഭാരതത്തിന് മുന്നോട്ടുപോകാനാകില്ല.

സ്വതന്ത്രഭാരതത്തില്‍ ആദ്യം നടന്ന ജനകീയസമരം കശ്മീരിന്റെ അസ്മിത ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയായിരുന്നു. ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയും പണ്ഡിറ്റ് പ്രേംകുമാര്‍ ദോഗ്രയുമൊക്കെ ജീവന്‍ നല്‍കിയ സമരം. ഒരു രാജ്യത്തില്‍ രണ്ട് പതാകയും രണ്ട് പ്രധാനമന്ത്രിയും വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ആ സമരം രാഷ്ട്ര ഏകതയ്ക്കുവേണ്ടിയായിരുന്നു. ദേശീയപതാക ഉയര്‍ത്താനും ദേശീയ ഗീതം പാടാനുമുള്ള അവകാശത്തിന് വേണ്ടി സ്വതന്ത്രഭാരതത്തില്‍ സമരം ചെയ്യേണ്ടിവന്ന നാടാണ് കശ്മീര്‍.

ഈ നാട്ടിലെ ജനങ്ങള്‍, ആണ്‍, പെണ്‍ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ കഴിഞ്ഞ 75 വര്‍ഷമായി പിന്നെയും പിന്നെയും പൊരുതിക്കൊണ്ടിരിക്കുന്നു. കാര്‍ഗിലിലടക്കം എത്ര യുദ്ധങ്ങളെ നേര്‍ക്കുനേര്‍ നേരിട്ട തലമുറകള്‍, പാകിസ്ഥാന്റെയും ചൈനയുടെയും അതിക്രമങ്ങളെ ചെറുത്തുനിന്ന് ജീവിച്ചവര്‍, അതിര്‍ത്തികളില്‍ മുഴുവന്‍ ഭാരതത്തിനും വേണ്ടി പൊരുതാനിറങ്ങിയ ധീരസൈനികര്‍ക്ക് കാവല്‍ നിന്നവര്‍, അന്നം നല്‍കിയവര്‍, അതിന്റെ പേരില്‍ മാത്രം കൂട്ടക്കൊല ചെയ്യപ്പെട്ടവര്‍, പിറന്ന മണ്ണ് വിട്ട് പലായനം ചെയ്യേണ്ടിവന്നര്‍… അവരെ നമിക്കാതെ രാഷ്ട്രത്തിന്റെ അമൃതോത്സവം എങ്ങനെയാണ് പൂര്‍ത്തിയാവുക?

പുതിയ തലമുറ കശ്മീരിനെ അറിയണം. രാജ്യത്തെ സര്‍വോത്കൃഷ്ടമാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി കശ്മീരിലെ വീരബലിദാനികള്‍ക്ക് അര്‍ത്ഥപൂര്‍ണമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കണമെന്ന് സര്‍കാര്യവാഹ് ആഹ്വാനം ചെയ്തു. ജമ്മുകശ്മീര്‍പീപ്പിള്‍സ് ഫോറം അധ്യക്ഷന്‍ രമേശ് ചന്ദ്ര സബര്‍വാള്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായി. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്രസിങ്, റിട്ട.ജസ്റ്റിസ് പ്രമോദ് കോലി, ലഫ്റ്റനന്റ് ജനറല്‍ ആര്‍.കെ. ശര്‍മ്മ, ലഫ്റ്റനന്റ് ജനറല്‍ വീരേന്ദ്രകുമാര്‍ ചതുര്‍വേദി, മുന്‍ ഡിജിപി അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share18
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies