ജമ്മു: ഇത് പഴയ ഇന്ത്യയില്ല, കരുത്തില്‍ ലോകത്തെ മുന്‍ രാജ്യമായി വളര്‍ന്നുകഴിഞ്ഞ ഇന്ത്യയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അനേകം ധീര സൈനികരുടെ ജീവന് ഈ നേട്ടത്തിനായി ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി സ്വയംസമര്‍പ്പിച്ച ഓരോ ബലിദാനിയെയും രാജ്യം എന്നുംഓര്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച കാര്‍ഗില്‍ വിജയദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ധീരമായ ത്യാഗമാണ് നമ്മുടെ സൈനികര്‍ രാഷ്ട്രരക്ഷയ്ക്കായി ചെയ്തിട്ടുള്ളത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച ധീരസൈനികരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ നമസ്കരിക്കുന്നു, അദ്ദേഹം പറഞ്ഞു.
എക്കാലത്തും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, അവര്‍ അങ്ങനെയല്ല. കാര്ഗിലിലടക്കമുള്ള യുദ്ധങ്ങള്‍ക്ക് കാരണമായത് അവരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ്. പണ്ഡിറ്റ് നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് 1962ല്‍ ചൈന ലഡാക്കിലെ ഭൂമി പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ മികച്ചതായിരിക്കാം. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പ്രതിരോധനയങ്ങള്ക്ക് അത് ബാധകമല്ല. അന്ന് ചൈനയോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ അത് പഴയ കാലമാണ്. ഇത് പുതിയ ഇന്ത്യയും.
ഭാവിയില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ‘ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമല്ല ഇന്ത്യയെന്ന് എനിക്ക് ജനങ്ങളോട് പറയാന്‍ സന്തോഷമുണ്ട്, ഇപ്പോള്‍ നമ്മള് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും മികച്ച 25 നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കയറ്റുമതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന കാലം വളരെ അടുത്താണെന്ന് രാജ്നാഥ് സിങ് പറഞ്ഞു..
കാര്ഗില്യുദ്ധത്തില് വീരമൃത്യു വരിച്ച ധീരസൈനികരുടെ കുടുംബാംഗങ്ങളുമായും സിംഗ് കൂടിക്കാഴ്ച നടത്തി.
Discussion about this post