VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

VSK Desk by VSK Desk
7 December, 2025
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: നമ്മുടേതായ ദര്‍ശനങ്ങളിലൂടെ മാത്രമേ നവഭാരതം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍. ആത്മവിസ്മൃതി, അപകര്‍ഷതാബോധം, പരാനുകരണം എന്നിവയെ മറികടന്ന് ആത്മവിശ്വാസവും സ്വരാഷ്ട്രാഭിമാനവും സംഘടനാബോധവുമുള്ള ഒരു സമാജത്തെ കെട്ടിപ്പടുക്കുന്നതിലൂടെയാണ് രാഷ്ട്രത്തിന്റെ പുനരുജ്ജീവനമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂര്‍ സിംബയോസിസ് ഇന്റര്‍നാഷണല്‍ ഡീംഡ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ‘ഉത്തിഷ്ഠ ഭാരത്’ എന്ന പേരില്‍ സംഘടിപ്പിച്ച ഉന്നതാദ്ധ്യാപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍കുമാര്‍.

ആത്മവിസ്മൃതിയില്‍ നിന്ന് സമൂഹത്തെ തട്ടിയുണര്‍ത്തി സ്വാഭിമാനത്തോടെ സംഘടിക്കാന്‍ പ്രേരിപ്പിക്കുകയാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ചെയ്തതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു. രാജ്യം അടിമത്തത്തിലായതിന്റെ കുറ്റം വിദേശികള്‍ക്കല്ല നമുക്കുതന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് സമാജം സംഘടിതമായേ മതിയാകൂ എന്ന ഉറച്ച തീരുമാനമാണ് ആര്‍എസ്എസ് രൂപീകരിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഭാരതീയര്‍ സ്വഭാവഗുണമുള്ളവരാണ്. എന്നാല്‍ ദേശീയത എന്ന സ്വഭാവഗുണം കൂടുതലായി സൃഷ്ടിക്കേണ്ടതുണ്ട്. നിഷ്‌കളങ്കവും സമര്‍പ്പിതവുമായ ദേശസ്നേഹം വളര്‍ത്തുന്നതിലൂടെ ഈ ദേശീയമനോഭാവം സൃഷ്ടിക്കാനാവും. വിദ്വേഷം, അസൂയ, അഹങ്കാരം എന്നിവ ഇല്ലാതാക്കി അച്ചടക്കത്തോടെ ഒത്തുചേരാന്‍ തയാറുള്ള വ്യക്തികളെ നിര്‍മിക്കുന്നതിനാണ് ദൈനംദിന ശാഖാപദ്ധതിക്ക് രൂപം നല്കിയത്. അവിടെ സ്വയംസേവകര്‍ ഒരേ ഹൃദയം, ഒരേ മനസ്, ഒരേ ലക്ഷ്യം എന്ന ബോധത്തില്‍ ഒന്നായിചേരുന്നു. അനുകരണത്തില്‍ നിന്ന് മോചിപ്പിച്ച് തനിമയിലുണരുന്ന സമാജത്തെ സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയാണ് ഈ വ്യക്തിനിര്‍മാണ പ്രക്രിയ, അരുണ്‍കുമാര്‍ പറഞ്ഞു.

സ്വരാജ്യം, സ്വധര്‍മ്മം, സ്വാശ്രയം എന്നീ സ്വ ത്രയികളാണ് സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ പൂര്‍വികര്‍ മുന്നോട്ടുവച്ചത്.  നമ്മള്‍ സ്വതന്ത്രരായി, പക്ഷേ സ്വ(തനിമ)യുടെ ആവിഷ്‌കാരം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വ വ്യക്തിയുടെ ജീവിതത്തിന്റെ താക്കോലായി മാറണം. സമൂഹത്തില്‍ മാറ്റത്തിനായുള്ള ആഗ്രഹം ഉയര്‍ന്നുവരണം. അതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. വിത്തില്‍ നിന്ന് മരത്തിലേക്കുള്ള യാത്രയാണ് മാറ്റം. വിത്തില്‍ നിന്ന് മരത്തിലേക്കും പുഷ്പത്തിലേക്കും ഫലത്തിലേക്കും പിന്നീട് വിത്തിലേക്കും തിരികെ മാറുന്നത് ഒരു ചാക്രിക പ്രക്രിയയാണ്. ഇത് പ്രസംഗങ്ങളിലൂടെയോ അധികാരത്തിലൂടെയോ ഉണ്ടാകില്ല. അധികാരം തീര്‍ച്ചയായും മാറ്റത്തിന് അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ കൊണ്ടുവന്നേക്കാം.  സാഹചര്യങ്ങളെന്തായാലും മാറ്റങ്ങള്‍ വരുത്തണം, അരുണ്‍കുമാര്‍ പറഞ്ഞു.

രാഷ്ട്രപുനരുത്ഥാനത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം.  ആത്മീയ അടിത്തറയില്‍ മാത്രമേ സമൃദ്ധവും സന്തുഷ്ടവുമായ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ഈ ആത്മീയത നമ്മുടെ പ്രവൃത്തിയില്‍ പ്രകടമാകണം. ആത്മസംതൃപ്തിയാകണം പ്രവൃത്തിക്ക് പ്രചോദനം. ചെയ്യുന്ന ജോലിയില്‍ സമ്പൂര്‍ണമായി മുഴുകണം. അക്ഷരപരിശീലനം ചെയ്യുന്നവര്‍ അക്ഷരബ്രഹ്‌മംതന്നെ നേടണം. നാദസാധന ചെയ്യുന്നവര്‍ നാദബ്രഹ്‌മത്തെ പ്രാപിക്കണം. ചെയ്യുന്ന ജോലിയും അത്രയേറെ ഭക്തിയും സമര്‍പ്പണവും ഉണ്ടായിരിക്കണം, സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies