ജമ്മു: ജമ്മു കശ്മീര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകുന്നതോടെ 25 ലക്ഷം വോട്ടര്‍മാര്‍ പുതുതായി ഉള്‍പ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹിര്‍ദേഷ് കുമാര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന വോട്ടര്‍ പട്ടികയുടെ പുതുക്കല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.നവംബര്‍ 25-നകം വോട്ടര്‍പട്ടികകളുടെ പുനഃപരിശോധന പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ പട്ടികയ്ക്ക് പുറത്തായവര്‍ക്ക് മാറിയ സാഹചര്യത്തില്‍ വോട്ടര്‍മാരാകാന്‍ അവകാശമുണ്ടെന്ന ഹിര്‍ദേഷ് കുമാറിന്‍റെ പ്രസ്താവനയ്‌ക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും രംഗത്തുവന്നു.
2022 ഒക്ടോബര്‍ ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവരുള്‍പ്പെടെ യോഗ്യരായ എല്ലാ വോട്ടര്‍മാരും എന്റോള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ബൃഹത്തായ പരിശ്രമമാണ് നടക്കുന്നത്. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഒരു സംയോജിത കരട് വോട്ടര്‍ പട്ടിക സപ്തംബര്‍ 15 ന് പ്രസിദ്ധീകരിക്കും. പരാതികളും എതിര്‍പ്പുകളും അറിയിക്കുന്നതിനുള്ള കാലയളവ് സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 25 വരെയാണ്. നവംബര്‍ 25 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആരോഗ്യ പാരാമീറ്ററുകള്‍ പരിശോധിച്ച് അന്തിമ പ്രസിദ്ധീകരിക്കും.
2019 ജനുവരി ഒന്നിന് ശേഷം ആദ്യമായാണ് വോട്ടര്‍ പട്ടികയുടെ പരിഷ്‌കരണം നടക്കുന്നതെന്നും അതുകൊണ്ടുതന്നെ ധാരാളം പുതിയ വോട്ടര്‍മാരെ പ്രതീക്കുന്നുവെന്ന് ഹിര്‍ദേഷ്‌കുമാര്‍ പറഞ്ഞു. നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെട്ട നിരവധി ആളുകള്‍ക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വോട്ടുചെയ്യാന്‍ അര്‍ഹത ലഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ജമ്മു കശ്മീരില്‍ ജീവിക്കുന്ന ആര്‍ക്കും വോട്ടറായി പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമാണിതെന്ന് ഹിര്‍ദേഷ് കുമാര്‍ പറഞ്ഞു.
Discussion about this post