‘ആര്‍എസ്എസിനെക്കുറിച്ച് മൂന്ന്, നാല് വര്‍ഷം മുമ്പുവരെ കാര്യമായി ഒന്നുമറിയില്ലായിരുന്നു. മറ്റ് പലരെയും പോലെ ഗാന്ധിയെ കൊന്നവര്‍ എന്ന് ഞാനും വിശ്വസിച്ചു. നാല് വര്‍ഷം മുമ്പ് അവരില്‍ ചിലരാണ് ആര്‍എസ്എസിനെക്കുറിച്ച് സിനിമ എഴുതണമെന്ന് എന്നോട് പറഞ്ഞത്. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ഭാഗവതിനെ കണ്ടു. ഒരു ദിവസം അവിടെ തങ്ങി. ഈ മഹത്തായ പ്രസ്ഥാനത്തെ അറിയാന്‍ ഇത്ര വൈകിയതെന്ത് എന്ന് ഞാന്‍ പശ്ചാത്തപിച്ചു.
വിജയവാഡ: ബാഹുബലിയുടെ തിരക്കഥാകൃത്തില്‍ നിന്ന് ഇനി സിനിമയായി എത്തുന്നത് ആര്‍എസ്എസിന്‍റെ ചരിത്രം. പ്രശസ്ത തിരക്കഥാകൃത്തും എസ്.എസ്. രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്രപ്രസാദ് എംപിയാണ് തന്‍റെ പുതിയ സ്വപ്നപദ്ധതി വിശദീകരിച്ചത്. ബാഹുബലി, ആര്‍ആര്‍ആര്‍, ബജരംഗി ഭായ്ജാന്‍ തുടങ്ങിയ ലോകപ്രശസ്ത ഹിറ്റുകള്‍ പിറന്ന തൂലികയിലാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്‍റെ ചരിത്രം പിറക്കുന്നത്. സിനിമയ്‌ക്കൊപ്പം ആര്‍എസ്എസിനെപ്പറ്റി ഒരു വെബ്‌സീരീസിന്‍റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കുമെന്ന് വിജയേന്ദ്രപ്രസാദ് പറഞ്ഞു. വിജയവാഡയില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ് എഴുതിയ ‘പാര്‍ട്ടീഷന്‍ഡ് ഫ്രീഡം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമ്പോഴാണ് വിജയേന്ദ്രപ്രസാദ് ഇത് പറഞ്ഞത്.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.കെ.ബി. ഹെഡ്‌ഗേവാര്‍, സര്‍സംഘചാലകരായ എം.എസ്. ഗോള്‍വല്‍ക്കര്‍, ബാലാസാഹേബ് ദേവറസ്, പ്രൊഫ. രാജേന്ദ്രസിങ്, കെ.എസ്. സുദര്‍ശന്‍, എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുമായി 2018 മുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് ആര്‍എസ്എസിനെക്കുറിച്ച് മൂന്ന്, നാല് വര്‍ഷം മുമ്പുവരെ കാര്യമായി ഒന്നുമറിയില്ലായിരുന്നു. മറ്റ് പലരെയും പോലെ ഗാന്ധിയെ കൊന്നവര്‍ എന്ന് ഞാനും വിശ്വസിച്ചു. നാല് വര്‍ഷം മുമ്പ് അവരില്‍ ചിലരാണ് ആര്‍എസ്എസിനെക്കുറിച്ച് സിനിമ എഴുതണമെന്ന് എന്നോട് പറഞ്ഞത്. ഞാന്‍ നാഗ്പൂരില്‍ പോയി മോഹന്‍ഭാഗവതിനെ കണ്ടു. ഒരു ദിവസം അവിടെ തങ്ങി. ഈ മഹത്തായ പ്രസ്ഥാനത്തെ അറിയാന്‍ ഇത്ര വൈകിയതെന്ത് എന്ന് ഞാന്‍ പശ്ചാത്തപിച്ചു. ആര്‍എസ്എസ് ഉണ്ടായിരുന്നില്ലെങ്കില്‍ കശ്മീര്‍ പാകിസ്ഥാനുമായി ചേരുമായിരുന്നു. ആര്‍എസ്എസ് ഒരു തെറ്റ് ചെയ്തു എന്ന് ഞാന്‍ കരുതുന്നു. അവര്‍ അവരെക്കുറിച്ച് മാത്രം ജനങ്ങളുടെ മുന്നില്‍ ഒന്നും പറഞ്ഞില്ല. എനിക്ക് കഴിയുന്നതുപോലെ ഞാനത് ചെയ്യാന്‍ തീരുമാനിച്ചു.
രണ്ട് മാസം കൊണ്ട് കഥ പൂര്‍ത്തിയായി. സര്‍സംഘചാലകിന് അത് ഇഷ്ടമായി. ഇനി അത് വളരെ വേഗം സിനിമയായും വെബ് സീരീസായും പൊതുസമൂഹത്തിന് മുന്നിലേക്കെത്തും, വിജയേന്ദ്രപ്രസാദ് പറഞ്ഞു. അടുത്തിടെ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലും ‘ഭഗവധ്വജ്’ എന്ന പേരില്‍ സിനിമ പുറത്തുവരാന്‍ പോകുന്നുവെന്ന് വിജയേന്ദ്രപ്രസാദ് വെളിപ്പെടുത്തിയിരുന്നു. തിരക്കഥയ്‌ക്കൊപ്പം സംവിധാനത്തിലേക്കും ഇതിലൂടെ മടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post