ധാക്ക: രോഹിങ്ക്യകളെ മ്യാന്‍മര്‍ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. രോഹിങ്ക്യകള്‍ തങ്ങളുടെ പൗരന്മാരാണെന്നത് മ്യാന്‍മര്‍ നിഷേധിച്ചിട്ടില്ല, പക്ഷേ, സ്വന്തം പൗരന്മാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല, ഹസീന പറഞ്ഞു.
ബംഗ്ലാദേശിലേക്ക് എത്തിയ രോഹിങ്ക്യകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കണമെന്ന യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ചിലി മുന്‍ പ്രസിഡന്റുമായ മിഷേല്‍ ബാഷെലെറ്റിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.












