മുംബൈ: ഈ വർഷം ദീപാവലിക്ക് ജിയോ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത എന്നീ നഗരങ്ങളിലാവും ആദ്യം സേവനം എത്തുക. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
5ജി നെറ്റ്വർക്കിനായി റിലയൻസ് 2 ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ജിയോയുടെ 5ജി സേവനം എത്തുമെന്നും അംബാനി അറിയിച്ചു. വിവധ കേന്ദ്രങ്ങളിൽ ജിയോ 5ജി എക്സ്പീരിയൻസ് സെന്ററുകൾ സ്ഥാപി ക്കും.
അൾട്രാ ഹൈ ഫൈബറിലേത് പോലുള്ള ഇന്റർനെറ്റ് വേഗതയാണ് ജിയോ നൽകുകയെന്ന് ടെലിക്കോം റിലയൻസ് വിഭാഗത്തിന് നേതൃത്വം നൽകുന്ന ആകാശ് അംബാനി പറഞ്ഞു. ജിയോഎയർഫൈബർ എന്നാണ് ഇതിനെ യോഗത്തിൽ ആകാശ് വിശേഷിപ്പിച്ചത്. ഒരു വർഷം കൊണ്ട് ഇന്റർനെറ്റ് കണക്ഷനുള്ള ഡിവൈസുകളുടെ എണ്ണം 800 മില്യണിൽ നിന്ന് 1.5 ബില്യൺ ആയി ഉയരും. ഹൈസ്പീട് ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ 100 മില്യൺ വീടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും റിലയൻസ് അറിയിച്ചു.
Discussion about this post