കന്യാകുമാരി: കോണ്‍ഗ്രസ് നേതാവ് നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് നാളെ രാവിലെ ഏഴിന് കന്യാകുമാരിയില്‍ തുടക്കമാകും. 3570 കിലോമീറ്റര്‍ യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ നാളെ ശ്രീപെരുംപുതൂരിലെത്തി പിതാവ് രാജീവ്ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഇതാദ്യമായാണ് രാഹുല്‍ ശ്രീപെരുംപുതൂരിലെത്തുന്നത്. തുടര്‍ന്ന് വിവേകാനന്ദസ്മാരകം, തിരുവള്ളുവര്‍ പ്രതിമ. കാമരാജ് സ്മാരകം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തും.
കന്യാകുമാരി മഹാത്മാഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കന്യാകുമാരിയിലെ പൊതുസമ്മേളനവേദിയിലേക്ക് യാത്രയ്ക്ക് തുടക്കം കുറിച്ച് നേതാക്കള്‍ നടക്കും. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന യാത്ര അഞ്ച് മാസത്തിന് ശേഷം ശ്രീനഗറില്‍ സമാപിക്കും.
Discussion about this post