കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ പുരുഷന്മാരുടെ 60-ാം കോഴ്സിലേക്കും സ്ത്രീകളുടെ 31-ാമത് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2023ഏപ്രിലിൽ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമി (ഒടിഎ) ചെന്നൈയിൽ ആരംഭിക്കുന്ന കോഴ്സിൽ 189 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി മാത്രം സമർപ്പിക്കുക. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത എൻജിനിയറിംഗ് ടെക്നോളജി ബിരുദം/തത്തുല്യം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ പരിശീലനം ആരംഭിച്ച് 12 ആഴ്ചകൾക്കുള്ളിൽ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
പ്രായം: എൻജിനിയറിംഗ് ബിരുദക്കാർക്ക്: 20-27 വയസ്. 2023 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്‍റർവ്യൂ മുഖേനയാണു തെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത്- 157.5 സെ.മീ., ലക്ഷദ്വീപുകാർക്കു രണ്ടു സെ.മീ. ഇളവ് ലഭിക്കും.
കാഴ്ചശക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മയോപ്പിയ, അസ്റ്റിഗ്മാറ്റിസം ഉൾപ്പെടെ മൈനസ് 3.5ൽ കൂടരുത്.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷയുടെ പ്രിന്‍റൗട്ട്, പ്രായം തെളിയിക്കുന്നതിന് എസ്എസ്എൽസി ബുക്കിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്ലസ്ടു സർട്ടിഫിക്കറ്റിന്‍റെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബിരുദ സർട്ടിഫിക്കറ്റിന്‍റെയും എല്ലാ സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് (സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ കേന്ദ്ര/സംസ്ഥാന സർക്കാരിനു കീഴിലെ ഗസറ്റഡ് ഓഫീസർ/ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സാക്ഷ്യപ്പെടുത്തിയതാകണം) എന്നിവ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെത്തുമ്പോൾ ഹാജരാക്കണം.
ബന്ധപ്പെട്ട രേഖകളുടെ അസലും കരുതണം. ഓണ്‍ലൈൻ അപേക്ഷ അയയ്ക്കുന്നതിനും വിജ്ഞാപനത്തിന്‍റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
Discussion about this post