ന്യൂദല്‍ഹി: ദല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ എക്‌സൈസ് കുംഭകോണക്കേസില്‍ രാജ്യമൊട്ടാകെ ഇ ഡി റെയ്ഡ്. അനധികൃത എക്‌സൈസ് കരാറുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 40 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.
ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ദല്‍ഹി എന്നിവിടങ്ങളിലെ നഗരങ്ങളില്‍ മദ്യ വ്യവസായികള്‍, വിതരണക്കാര്‍, വിതരണ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് പരിശോധന. സപ്തംബര്‍ 6 ന് പഞ്ചാബ് സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ നടന്നത് ഈ കേസിലെ രണ്ടാംഘട്ട റെയ്ഡാണ്.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച ബിജെപി പുറത്തുവിട്ടിരുന്നു.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post