ന്യൂദല്‍ഹി: പ്രക്ഷോഭത്തിനപ്പുറം സര്‍ഗാത്മകതയുടെ വഴി വിദ്യാര്‍ത്ഥി പരിഷത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തിന് പകര്‍ന്നത് പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കറാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘാടകന്റെ ജീവിതവഴി അദ്ദേഹത്തില്‍ നിന്നാണ് തനിക്ക് പകര്‍ന്നുകിട്ടിയതെന്നും അത് പിന്നീട് സംഘത്തില്‍ വികസിക്കുകയായിരുന്നുവെന്നും ഹൊസബാളെ പറഞ്ഞു. എബിവിപിയുടെ സംഘടനാ ശില്പിയും മുന്‍ ദേശീയ അദ്ധ്യക്ഷനുമായ പ്രൊഫ. യശ്വന്ത്‌റാവു കേല്‍ക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സിവിക് സെന്ററില്‍ സംഘടിപ്പിച്ച പ്രിയ കേല്‍ക്കര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
കേല്‍ക്കര്‍ജി സംഘസ്ഥാപകനായ ഡോ. ഹെഡ്ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് മുന്‍സര്‍സംഘചാലക് ബാളാസാഹെബ് ദേവറസ് യശ്വന്ത്‌റാവു കേല്‍ക്കര്‍ ഡോ. ഹെഡ്ഗേവാറിന്റെ പിന്‍ഗാമിയാണെന്ന് പറയാറുണ്ടായിരുന്നു. എബിവിപിയെ കെട്ടിപ്പടുത്തത് അദ്ദേഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രനിര്‍മാണത്തിനുള്ള ദിശാബോധം പകരുകയാണ് പരിഷത്ത് ചെയ്യേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരേ മനസോടെയുള്ള പ്രവര്‍ത്തനം, കൃത്യനിഷ്ഠ, ലാളിത്യം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, സൗഹാര്‍ദ്ദപരമായ ശൈലി എന്നിവയിലൂടെ സംഘടനാ ജീവിതത്തിന്റെ ആദര്‍ശം പ്രൊഫ. കേല്‍ക്കര്‍ അവതരിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് പ്രചോദനത്തിന്റെ അക്ഷയമായ ഒരു ഉറവിടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
എബിവിപി മുന്‍ ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്കുമാര്‍ ഭാട്ടിയ, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ഛാത്രകാര്യപ്രമുഖ് മനു ശര്‍മ്മ കടാരിയ, ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ഡോ. തപന്‍ ബിഹാരി, കാര്യദര്‍ശി സാര്‍ത്ഥക് ശര്‍മ്മ എന്നിവരും പങ്കെടുത്തു. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.




















Discussion about this post