ന്യൂദല്‍ഹി: നവരാത്രി സമ്മാനമായി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നാലു ശതമാനം ഡി എ കൂടി കേന്ദ്രം അനുവദിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ട്. ജീവനക്കാര്‍ക്ക് ഒരു ഗഡു നല്‍കുന്നതു വഴി കേന്ദ്രത്തിന് പ്രതിവര്‍ഷം 6591. 36കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നതു വഴി പ്രതിവര്‍ഷം 6,261.20 കോടി രൂപയുടെ അധിക ബാധ്യതയും. രണ്ടും കൂടി പ്രതിവര്‍ഷം 12,852.56 കോടിയുടെ ബാധ്യത. ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷം പകരുന്നതാണ് കേന്ദ്ര നടപടി.
Discussion about this post