ന്യൂദല്‍ഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ജില്ലയിലെ റോഡ് വികസന പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തികളില്‍ നാട്ടുകാര്‍ക്കുള്ള ആശങ്കകള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചതായും വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും പി.ടി. ഉഷ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പയ്യോളിയില്‍ ഫ്ളൈഓവര്‍ ബ്രിഡ്ജ്, തൃക്കോട്ടൂരില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജിനുപകരം അടിപ്പാത, അയനിക്കാട്ട് അടിപ്പാത നിര്‍മ്മിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവും സമര്‍പ്പിച്ചു. തിരുവങ്ങൂരിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട വിഷയവും പി.ടി. ഉഷ എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Discussion about this post