ഗാന്ധിനഗര്‍(ഗുജറാത്ത്): ഗാന്ധിനഗര്‍-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത്, ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി. ഇന്ന് രാവിലെ 10.30ഓടെ ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസ്സ് യാത്ര പുറപ്പെട്ടത്. ഗാന്ധിനഗറില്‍ നിന്ന് അഹമ്മദാബാദിലെ കലുപൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രിയും യാത്രക്കാര്‍ക്കൊപ്പം കൂടി. കുശലം പറഞ്ഞു, യാത്രയിലെ സൗകര്യങ്ങളെക്കുറിച്ച് ആരാഞ്ഞും അദ്ദേഹം അല്പനേരം അവരോടൊപ്പം ചെലവഴിച്ചു.
Discussion about this post