നാഗ്പൂര്‍: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം 16 മുതല്‍ 19 വരെ പ്രയാഗ് രാജില്‍ ചേരുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. 45 പ്രാന്തങ്ങളില്‍ നിന്നുള്ള പ്രാന്ത സംഘചാലക്, കാര്യവാഹ്, സഹകാര്യവാഹ്, പ്രചാരക്, സഹപ്രചാരക് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങി അഖിലഭാരതീയ ചുമതലയുള്ള കാര്യകര്‍ത്താക്കന്മാരും യോഗത്തില്‍ പങ്കെടുക്കും. മാര്‍ച്ചില്‍ അഖില ഭാരതീയ പ്രതിനിധിസഭ രൂപം കൊടുത്ത പ്രവര്‍ത്തന പദ്ധതികളുടെ വാര്‍ഷിക വിലയിരുത്തല്‍ ഈ യോഗത്തില്‍ നടക്കും. സംഘടനാവികാസം, രാജ്യത്ത് ഉരുത്തിരിയുന്ന സമകാലിക സംഭവ വികാസങ്ങള്‍, എന്നിവയും യോഗം ചര്‍ച്ച ചെയ്യും. സര്‍സംഘചാലക് വിജയദശമി സന്ദേശത്തില്‍ മുന്നോട്ടുവച്ച പ്രധാന വിഷയങ്ങളുടെ തുടര്‍ പ്രവര്‍ത്തനത്തെക്കുറിച്ചും ആലോചിക്കും.
Discussion about this post