VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബഫര്‍സോണ്‍: കരട്- അന്തിമ വിജ്ഞാപനങ്ങള്‍ക്ക് ഇളവ് തേടി കേരളം

VSK Desk by VSK Desk
24 December, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡല്‍ഹി: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. കരട്- അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളത്തിന്‍റെ നീക്കം. കേന്ദ്രത്തിന്‍റെ അപേക്ഷയില്‍ കക്ഷിചേരാന്‍ സംസ്ഥാനം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും.

ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. കരട്- അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ, സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഇരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് കൂടി ഇളവ് അനുവദിക്കണെമന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം.

കേരളത്തിലെ 17 വന്യജീവിസങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവിസങ്കേതം എന്നിവയില്‍ ഒഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമവിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാല്‍ ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും മാറുമെന്നാണ് കേരളത്തിന്‍റെ പ്രതീക്ഷ.

മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ അപേക്ഷയില്‍ കക്ഷിചേരാനുള്ള സംസ്ഥാനത്തിന്‍റെ നീക്കം. കക്ഷി ചേരുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ തലത്തില്‍ ഉന്നതതല കൂടിയാലോചനകള്‍ നടന്നിരുന്നു. കക്ഷി ചേരുന്നതിനുള്ള അപേക്ഷ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സര്‍വ്വേ ഭൂപടം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും ബഫര്‍സോണ്‍ കരടു ഭൂപടം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും. ഇതിനായി പ്രത്യേക അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാന നിയമവകുപ്പ് വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ബഫര്‍സോണ്‍ കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്ന ജനുവരി പതിനൊന്നിന് മുമ്പ് അപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യും.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് വിദഗ്ധസമിതി തയാറാക്കിയ ഉപഗ്രഹ സര്‍വേ ഭൂപടത്തെ സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സാവകാശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാല് മാസത്തിനുള്ളില്‍ സര്‍വേ ഭൂപടം സമര്‍പ്പിക്കണമെന്നായിരുന്നു ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഫീല്‍ഡ് സര്‍വ്വേയ്ക്ക് ഉള്‍പ്പടെ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാകും കേരളം സുപ്രീംകോടതിയില്‍ സാവകാശം തേടുക. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

Share8
Tweet
SendShareShare

Latest from this Category

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies