ന്യൂഡൽഹി: ഇന്ത്യയിൽ സായുധ അട്ടിമറിയിലൂടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി കണ്ടെത്തൽ. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണതത്തിൽ കണ്ടെത്തിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കില്ലർ ടീം, സർവീസ് ടീം എന്നീ രണ്ട് വിഭാഗങ്ങൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം. ആയുധ വിതരണം, പരിശീലനം, കൊലപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്നവരുടെ വിവര ശേഖരണം എന്നിവയാണ് സർവീസ് ടീമിന്‍റെ ചുമതല. കൊലപാതകം, മറ്റ് ആക്രമണങ്ങൾ എന്നിവയ്‌ക്കായാണ് കില്ലർ ടീം പ്രവർത്തിക്കുക. ഒരു പത്ര സമ്മേളനത്തിൽ 2047 ൽ ഇന്ത്യയുടെ ഭരണമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്ഡിപിഐ വ്യക്തമാക്കിയിരുന്നു.
മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആറുപേർ ഒളിവിലാണ്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു.
Discussion about this post