ചെന്നൈ: ഇരിക്കാന്‍ കസേര കിട്ടിയില്ല. അണികളെ കല്ലെറിഞ്ഞ് ഡിഎംകെ മന്ത്രി. തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി എസ്.എം. നാസര്‍ ആണ് കഥാപുരുഷന്. തിരുവള്ളൂരില്‍ നടന്ന പരിപാടിയിലാണ് മന്ത്രിക്കിരിക്കാനുള്ള കസേര വൈകിയത്. ഇതില്‍ ദേഷ്യം പിടിച്ച മന്ത്രി കല്ലെടുത്ത് പ്രവര്‍ത്തകരെ എറിയുന്നതിന്റെ വീഡിയോ ദൃശ്യം തമിഴ്നാട്ടിലുട നീളം പ്രചരിക്കുകയാണ്.
സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അടിമകളായാണ് ഡിഎംകെ നേതാക്കളും മന്ത്രിമാരും കാണുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ട്വീറ്റ് ചെയ്തു. ജനങ്ങളെ കല്ലെറിയുന്ന ഒരു മന്ത്രിയെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മര്യാദ, പക്വത തുടങ്ങിയവയൊന്നും ഡിഎംകെയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കരുതെന്നും വോട്ട് ചെയ്യാനുള്ള അടിമകളായി മാത്രമാണ് അവര്‍ പാര്‍ട്ടി അണികളെ പോലും കാണുന്നതെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
Discussion about this post