കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായി സൊക്കന്നൂർ പഞ്ചായത്തിലെ കർഷകർക്കിടയിൽ പാരമ്പരാഗത വിത്തുകളുടെ മൂല്യത്തെകുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തേക്കുറിച്ചും വിശദീകരിച്ചു. കർഷക സംഘത്തിന്റെ മുഖ്യനും നിരവധി കർഷകരും പരിപാടിയിൽ പങ്കെടുത്തു. പാരമ്പരാഗത വിത്തുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കാലങ്ങളായി അവ സംരക്ഷിച്ചുപോരുന്ന നാഗരത്നസ്വാമിയിൽ നിന്നാണ് വിദ്യാർഥികൾ വിത്തുകൾ ശേഖരിച്ചത്. കർഷകർക്കിടയിൽ അത്ര പരിചിതമല്ലാത്ത പാരമ്പരാഗത്തെ വേണ്ട ഇനങ്ങളായ മരവെണ്ട, കസ്തൂരി വെണ്ട, ചുവപ്പ് വെണ്ട എന്നിവയ്ക്ക് പുറമെ, ചതുരപയർ, ചെറി തക്കാളി, വെൽവറ്റ് ബീൻസ് എന്നിവയുടെ പ്രത്യേകതകളും മൂല്യങ്ങളും ഈ പരിപാടിയിൽ ചർച്ചയായി. അമൃത കാർഷിക കോളേജിലെ പ്രിൻസിപ്പാൾ ഡോ. സുധീഷ് മണലിൽ പരിപാടിക്ക് വേണ്ട മാർഗ്ഗനിർദേശങ്ങളും പിന്തുണയും നൽകി.
Discussion about this post