ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തടയാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി.
മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, അഡ്വ. പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം. എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചു.
അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലും നോട്ടീസ് അയച്ചു. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. ശേഷം രണ്ടാഴ്ചയ്ക്കകം പുനഃപരിശോധന നടത്തണം,’ ബെഞ്ച് പറഞ്ഞു. ഹര്‍ജി ഇനി ഏപ്രിലില്‍ പരിഗണിക്കും.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post